20 November Tuesday
എല്ലാ മീനിലും വിഷാംശമുണ്ടെന്ന പ്രചാരണം ശരിയല്ലെന്ന‌് ഭക്ഷ്യ സുരക്ഷാവിഭാഗം അസിസ‌്റ്റന്റ‌് കമീഷണർ ജോർജ‌് വർഗീസ‌്

പരിശോധന കർശനമാക്കും

വെബ് ഡെസ്‌ക്‌Updated: Friday Jun 29, 2018
പാലക്കാട‌്
അതിർത്തി കടന്നുവരുന്ന മീനിൽ വിഷാംശം കണ്ടത്തിയതിനെതുടർന്ന‌് മീൻ മാർക്കറ്റുകളിൽ  പരിശോധന കർശനമാക്കാൻ ഭക്ഷ്യ സുരക്ഷാവകുപ്പ‌് തീരുമാനിച്ചു. വെള്ളിയാഴ‌്ച മുതൽ പാലക്കാട‌് നഗരത്തിന‌് പുറത്തെ  മീൻമാർക്കറ്റുകളിൽ പരിശോധന നടത്താനാണ‌് നിർദേശം. ഞായറാഴ‌്ച രാത്രി വാളയാർ ചെക‌്പോസ‌്റ്റിൽ നടത്തിയ പരിശോധനയിൽ ഫോർമാലിൻ  കലർന്ന മീൻ പിടികൂടിയിരുന്നു. ഒരുകിലോ ചെമ്മീനിൽ 4.1 മില്ലിഗ്രാം വീതം ഫോർമാലിൻ കലർത്തിയതായാണ‌് കണ്ടത‌്. അന്ന‌് 58 ലോറികൾ പരശോധിച്ചതിൽ ഒരു ലോറിയിൽ മാത്രമാണ‌് വിഷാംശമുള്ള ചെമ്മീൻ കണ്ടെത്തിയത‌്. അതിനാൽ അതിർത്തികടന്നുവരുന്ന എല്ലാ മീനിലും വിഷാംശമുണ്ടെന്ന പ്രചാരണം ശരിയല്ലെന്ന‌് ഭക്ഷ്യ സുരക്ഷാവിഭാഗം അസിസ‌്റ്റന്റ‌് കമീഷണർ ജോർജ‌് വർഗീസ‌് പറഞ്ഞു.
 ചെക‌്പോസ‌്റ്റുകളിൽ പരിശോധന തൽക്കാലം നിർത്തി.  ദിവസവും അതിർത്തി  ചെക‌്പോസ‌്റ്റുകളിൽ വാഹന പരിശോധന പ്രായോഗികമല്ല. അത്രയ‌്ക്ക‌് ജീവനക്കാരും വകുപ്പിലില്ല. സംശയം തോന്നുന്ന വാഹനങ്ങൾ പരിശോധിക്കുകയാണ‌് ചെയ്യുന്നത‌്. വിപണികളില്‍ നിന്നും ശേഖരിച്ച‌് ലബോറട്ടറിയിൽ പരിശേധാനയ‌്ക്ക‌് അയക്കുന്ന സംവിധാനമാണ‌് ഇപ്പോൾ ചെയ്യുന്നത‌്. വിഷാംശം കലർന്ന ഭക്ഷ്യവസ‌്തുക്കൾ കണ്ടെത്തിയാൽ അവ തിരിച്ചയക്കാൻ മാത്രമെ വകുപ്പിന‌് അധികാരമുള്ളൂ. കേസ‌് എടുക്കാനും പിഴ ഈടാക്കാനം കഴിയില്ല. ആന്ധ്രയിൽനിന്ന‌് കൊണ്ടുവന്ന ചെമ്മീനിലാണ‌് ഫോർമാലിൻ കണ്ടെത്തിയത‌്. അത‌് ആന്ധ്രയിലേക്ക‌്  തിരിച്ചയച്ചു. ആലപ്പുഴയിലെ ഒരു ചെമ്മീൻ ഫാക്ടറിയിലേക്ക‌് കൊണ്ടുവന്ന മീനായതിനാൽ കേസ‌് ആലപ്പുഴയിലേക്ക‌് കൈമാറുകുയും ചെയ‌്തു. 
കേരളത്തിൽ ട്രോളിങ‌് നിരോധനം ഏർപ്പെടുത്തിയതിനാൽ കടൽ മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞത്ത്താ മുതലെടുത്താണ‌് ഇതര സംസ്ഥനത്തുനിന്ന‌് മത്സ്യം വൻതോതിൽ എത്തിക്കുന്നത‌്. ഇവ കടലോരങ്ങളുള്ള ജില്ലകളിലേക്കാണ‌് അയക്കുന്നത‌്.   പാലക്കാട‌്, ഇടുക്കി, വയനാട‌്, പത്തനംതിട്ട ജില്ലകളിൽ ഇത്തരം മീനുകള്‍  നൽകാറില്ല.  ട്രോളിങ‌് നിരോധന സമയങ്ങളിൽ ഈ ജില്ലകളിൽ മീനിൻെറ വിൽപ്പനയും കുറവാണ‌്.
പ്രധാന വാർത്തകൾ
Top