23 September Sunday
സൗജന്യ സേവനം

പുതിയ കേരളത്തിനായി ആയിരം നിർമാണത്തൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018
പാലക്കാട‌്
പ്രളയം തകർത്തെങ്കിലും  അതിജീവനത്തിനായി ഒറ്റമനസ്സായി പ്രവർത്തിക്കുന്ന കേരളജനതയ‌്ക്ക‌് താങ്ങായി നിർമാണത്തൊഴിലാളികളും.  ജില്ലയിലെ പ്രളയമേഖലയിൽ നടക്കുന്ന പുനർനിർമാണ പ്രവർത്തനങ്ങളിൽ ആയിരം തൊഴിലാളികളുടെ സേവനം സൗജന്യമായി നൽകാൻ കൺസ‌്ട്രക‌്ഷൻ വർക്കേഴ‌്സ‌് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി തീരുമാനിച്ചു. 
ജില്ലയിലെ 15 ഏരിയകളിൽനിന്നും ഇതിനുള്ള വളണ്ടിയർമാരെ തെരഞ്ഞെടുക്കും. തൊഴിലാളികളുടെ കാറ്റഗറി തിരിച്ചുള്ളലിസ്റ്റ്, ഫോൺ നമ്പർ എന്നിവ ശേഖരിച്ച് സന്നദ്ധ പ്രവർത്തനത്തിന് തയ്യാറാക്കും. സെപ്തംബർ പത്തിനകം ഇതിലേക്കാവശ്യമായ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ‌്യൂണിയന്റെ കീഴിലുള്ള 15 ഏരിയകമ്മിറ്റികളും പഞ്ചായത്ത്, ഡിവിഷൻ, വില്ലേജ‌് യൂണിറ്റ‌് കമ്മിറ്റികളും  ചേർന്ന് പൂർത്തിയാക്കും. നിർമാണ പ്രവൃത്തികൾ നടത്തേണ്ട വിവിധ കേന്ദ്രങ്ങളിലേക്ക് യൂണിയന്റെ ആഭിമുഖ്യത്തിലുള്ള വളണ്ടിയർമാരെ ജില്ലാ, ഏരിയകമ്മിറ്റികൾ നിയോഗിക്കും. സേവനം പൂർണമായും സൗജന്യമാണ‌്.  
വീടുകളുടെ പുനർനിർമാണം, അറ്റകുറ്റപ്പണികൾ, കോൺക്രീറ്റ‌്, കെട്ടുപണി തുടങ്ങിയവയെല്ലാം വളണ്ടിയർമാർ ചെയ്യും. ഇവരുടെ യാത്രാ ചെലവ‌് യൂണിയൻ ജില്ലാകമ്മിറ്റി വഹിക്കും. ഇതിനുപുറമെ മുഴുവൻ യൂണിയൻ അംഗങ്ങളിൽനിന്നും ഫണ്ട്ശേഖരിച്ച് സെപ‌്തംബർ 20നകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്സംഭാവന നൽകാനും യൂണിയൻ ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. ജില്ലാകമ്മിറ്റിയുടെ ഒന്നാം ഘട്ട തുകയായ ഒരുലക്ഷം രൂപ ചൊവ്വാഴ‌്ച സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന‌് കൈമാറും.  സി  കണ്ണൻ സ‌്മാരക മന്ദിരത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ‌്  ടി കെ അച്യുതൻ അധ്യക്ഷനായി. സെക്രട്ടറി എം ഹരിദാസ‌്  പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ ആർ വിജയൻ, സുകുമാരൻ, കെ പഴണി, കെ മണി, കെ എസ‌് രാമകൃഷ‌്ണൻ, ഗോപാലകൃഷ്ണൻ, സുരേഷ‌്കുമാർ, ടി ആർ സെബാസ്റ്റ്യൻ, എൻ പി വിനയകുമാർ, വി എം സുശീല, അംബുജം എന്നിവർ സംസാരിച്ചു.

 

പ്രധാന വാർത്തകൾ
Top