21 November Wednesday
കോയമ്പത്തൂർ മെഡിക്കൽ കോളേജ‌്

ആദിവാസിയുടെ മരണം ബന്ധുക്കളെ അറിയിച്ചില്ല

വെബ് ഡെസ്‌ക്‌Updated: Thursday Jun 28, 2018
അഗളി 
കോയമ്പത്തൂർ മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ആദിവാസിയുടെ മരണവിവരം  ബന്ധുക്കളെ അറിയിച്ചില്ലെന്ന‌് പരാതി. 
  ശ്വാസതടസ്സത്തെത്തുടർന്ന് ശനിയാഴ്ച കോട്ടത്തറ ഗവ. ട്രൈബൽ ആശുപത്രിയിൽനിന്ന‌് റഫർ ചെയ‌്ത‌് പ്രവേശിക്കപ്പെട്ട  വെങ്കക്കടവ് ഊരിലെ കുഞ്ഞിരാമ (55) നാണ് തിങ്കളാഴ‌്ച കോയമ്പത്തൂർ  മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ  മരിച്ചത്. എന്നാൽ കൂടെയുണ്ടായിരുന്ന അടുത്ത ബന്ധുവായ മണിക്കുട്ടനെ അറിയിക്കാതെ മൃതദേഹം ജീവനക്കാർ മോർച്ചറിയിലേക്ക് മാറ്റി. പാസ് ഇല്ലാത്തതിനാൽ സെക്യൂരിറ്റി ജീവനക്കാർ ഇയാളെ അകത്തേക്ക് കടത്തിവിട്ടില്ലെന്നും പറയുന്നു. പിന്നീട‌് മണിക്കുട്ടനോട‌് മൃതദേഹം പൊതിഞ്ഞുകെട്ടി കൊടുത്തുവിടുമെന്നാണ് ജീവനക്കാർ പറഞ്ഞത്. നാട്ടിലേക്ക‌് മടങ്ങാനുള്ള പണവും  ബന്ധുക്കളെ അറിയിക്കാൻ ഫോണുമില്ലാതിരുന്ന മണിക്കുട്ടൻ കോയമ്പത്തരിൽനിന്ന‌് നടന്നാണ്  അട്ടപ്പാടിയിലെത്തി ബന്ധുക്കളെ  കുഞ്ഞിരാമന്റെ മരണവിവരം അറിയിച്ചത‌്. രോഗി മരിച്ച വിവരം റഫർ ചെയ്ത കോട്ടത്തറ ഗവ. ട്രൈബൽ ആശുപത്രിയിൽ അറിയിക്കണമെന്നാണ‌് ചട്ടം. 
    എന്നാൽ കോയമ്പത്തൂർ മെഡിക്കൽ കോളേജ‌് ആശുപത്രി അധികൃതർ മരണവിവരം മറച്ചുവയ‌്ക്കുകയായിരുന്നു. ബുധനാഴ്ച ബന്ധുക്കളും ഡെപ്യൂട്ടി ഡിഎംഒ പ്രഭുദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് ഈശ്വരി രേശൻ, ഷോളയൂർ എസ്ഐ രാജേഷ് അയാഡൻ എന്നിവരെത്തിയാണ് മൃതദേഹം  തിരിച്ചറിഞ്ഞത്.
പ്രധാന വാർത്തകൾ
Top