19 October Friday

ട്രേഡ് യൂണിയന്‍ ജാഥകള്‍ക്ക് ഉജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Oct 27, 2017

 

പാലക്കാട് > കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് നവംബര്‍ ഒമ്പതുമുതല്‍ പാര്‍ലമെന്റിന് മുന്നില്‍ നടത്തുന്ന മഹാധര്‍ണയുടെ പ്രചാരണാര്‍ഥം സംയുക്ത ട്രേഡ് യൂണിയന്‍ ജാഥകള്‍ക്ക്  തുടക്കമായി. ജില്ലയിലെ ആറ് താലൂക്കുകളിലും വെള്ളിയാഴ്ച പര്യടനം നടത്തുന്ന ആറ് ജാഥകള്‍ വ്യാഴാഴ്ച വൈകിട്ട് ഉദ്ഘാടനം ചെയ്തു. 
നവംബര്‍ 9, 10, 11  തീയതികളില്‍ ബിഎംഎസ് ഒഴികെയുള്ള ട്രേഡ്യൂണിയനുകളാണ് പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ നടത്തുക.  
രാജ്യവ്യാപകമായി തൊഴിലാളികള്‍ അണിചേരുന്ന സമരത്തിന്റെ പ്രചാരണാര്‍ഥമാണ് വെള്ളിയാഴ്ച ജില്ലയില്‍ താലൂക്ക്തലത്തില്‍ ജാഥ നടത്തുന്നത്. ചരക്കുകമ്പോളത്തിലെ ഊഹക്കച്ചവടം നിരോധിച്ചും പൊതുവിതരണസമ്പ്രദായം സാര്‍വത്രികമാക്കിയും വിലക്കയറ്റം നിയന്ത്രിക്കുക, തൊഴിലുകള്‍ സൃഷ്ടിക്കാന്‍ നടപടി സ്വീകരിച്ച് തൊഴിലില്ലായ്മ പരിഹരിക്കുക, അടിസ്ഥാന തൊഴില്‍നിയമങ്ങള്‍ ശക്തമായി നടപ്പാക്കുക, എല്ലാ തൊഴിലാളികള്‍ക്കും സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, മിനിമം വേതനം 18,000 രൂപയാക്കുക, പൊതുമേഖലയുടെ ഓഹരിവില്‍പ്പന നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മഹാധര്‍ണ നടത്തുന്നത്. 
സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി കെ അച്യുതന്‍ ക്യാപ്റ്റനായ പാലക്കാട് താലൂക്ക് ജാഥ സ്റ്റേഡിയം ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ചിങ്ങന്നൂര്‍ മനോജ് ഉദ്ഘാടനം ചെയ്തു. കെ വേലു  അധ്യക്ഷനായി. എസ് ബി രാജു, വി സുബ്രഹ്മണ്യന്‍, ആര്‍ സുരേന്ദ്രന്‍, അബ്ദുള്‍ ഖലീല്‍  എന്നിവര്‍ സംസാരിച്ചു. എം മണി സ്വാഗതം പറഞ്ഞു. ജാഥ വെള്ളിയാഴ്ച രാവിലെ പറളിയില്‍നിന്ന് തുടങ്ങി കഞ്ചിക്കോട് സമാപിക്കും. 
ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി ആര്‍ നാരായണന്‍ ക്യാപ്റ്റനായ ചിറ്റൂര്‍ താലൂക്ക് ജാഥ കാമ്പ്രത്ത്ചള്ളയില്‍ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ ചെല്ലമുത്തുകൌണ്ടര്‍, സി തിരുച്ചന്ദ്രന്‍, ഹനീഫ, എസ് അമാനുള്ള എന്നിവര്‍ സംസാരിച്ചു. കെ രമാധരന്‍ സ്വാഗതം പറഞ്ഞു. ജാഥ വെള്ളിയാഴ്ച രാവിലെ കൊല്ലങ്കോട്ട്നിന്ന് തുടങ്ങി വൈകിട്ട് കൊഴിഞ്ഞാമ്പാറയില്‍ സമാപിക്കും. 
സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ എന്‍ നാരായണന്‍ നേതൃത്വം നല്‍കുന്ന ആലത്തൂര്‍ താലൂക്ക് ജാഥ ആലത്തൂരില്‍ എസ്ടിയു മണ്ഡലം  സെക്രട്ടറി എസ് ജലീല്‍  ഉദ്ഘാടനം ചെയ്തു. കെ മാണിക്യന്‍ അധ്യക്ഷനായി. ജാഥ ക്യാപ്റ്റന്‍ കെ എന്‍ നാരായണന്‍, കെ ആര്‍ മോഹന്‍ദാസ്, എം മുഹമ്മദ്കുട്ടി, പി എച്ച് നാസര്‍, ഇ പി രാധാകൃഷ്ണന്‍, ചന്ദ്രന്‍, എസ് വിശ്വനാഥന്‍, ഫിറോസ്, അക്ബര്‍ എന്നിവര്‍ സംസാരിച്ചു. ടി എസ് ഹസന്‍ സ്വാഗതം പറഞ്ഞു. ജാഥ വെള്ളിയാഴ്ച രാവിലെ കാവശേരിയില്‍നിന്ന് ആരംഭിച്ച് കുഴല്‍മന്ദം കളപ്പാറയില്‍ സമാപിക്കും.  
എസ്ടിയു നേതാവ് എം എം ഹമീദ് നയിക്കുന്ന ഒറ്റപ്പാലം താലൂക്ക് ജാഥ സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്തു. ഗോപാലന്‍ അധ്യക്ഷനായി. കെ ഭാസ്കരന്‍, എസ് കൃഷ്ണദാസ്, കെ ഗംഗാധരന്‍, കെ ആര്‍ വിജയന്‍, ടി പി ഭാസ്കരന്‍, എപിഎം റഷീദ്, കെ വി സന്തോഷ്, ഹരിദാസ്,  പി എ ഷൌക്കത്തലി, പി പി കാസിം, സുലൈമാന്‍ , എന്നിവര്‍ സംസാരിച്ചു.  വി എന്‍ കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.ജാഥ വെള്ളിയാഴ്ച രാവിലെ ഷൊര്‍ണൂരില്‍ നിന്ന് തുടങ്ങി വൈകിട്ട് കോട്ടപ്പുറത്ത് സമാപിക്കും.
എഐടിയുസി നേതാവ് എന്‍ ജി മുരളീധരന്‍ നായര്‍ നയിക്കുന്ന മണ്ണാര്‍ക്കാട് ജാഥ സിഐടിയു ജില്ലാ പ്രസിഡന്റ് പി കെ  ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു. വി വി ഷൌക്കത്ത്അലി അധ്യക്ഷനായി.  ജാഥാ ക്യാപ്റ്റന്‍ എന്‍ ജി മുരളീധരന്‍നായര്‍, പി മനോമോഹനന്‍, പി ശിവദാസ്, കെ പി മസൂദ്, ടി ആര്‍ സെബാസ്റ്റ്യന്‍, കെ ടി ഹംസപ്പ, വി ഹൈദരലി, എ അയ്യപ്പന്‍, പി ഖാലിദ്, പി ചിന്നക്കുട്ടന്‍, നാസര്‍ പാതാക്കര എന്നിവര്‍ സംസാരിച്ചു. നാസര്‍ അഗാത്തല സ്വാഗതവും പി കെ പ്രകാശ് നന്ദിയും പറഞ്ഞു. ജാഥാ വെള്ളിയാഴ്ച രാവിലെ  കരിമ്പ പള്ളിപ്പടിയില്‍ നിന്ന് തുടങ്ങി വൈകിട്ട് അലനല്ലൂരില്‍ സമാപിക്കും
പട്ടാമ്പി താലൂക്ക് ജാഥ ചാലിശേരിയില്‍ എഐടിയുസി ജില്ലാ സെക്രട്ടറി ജയപാലന്‍ ഉദ്ഘാടനം ചെയ്തു. എം പി കോയക്കുട്ടി അധ്യക്ഷനായി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് പി എന്‍ മോഹനന്‍, പി ബാലന്‍, യു ഹൈദ്രോസ്, കെ വി ഹമീദ്, ജാഥാ ക്യാപ്റ്റന്‍ വി അബ്ദുള്ളക്കുട്ടി എന്നിവര്‍ സംസാരിച്ചു. പി ആര്‍ കുഞ്ഞുണ്ണി സ്വാഗതം പറഞ്ഞു.
 
പ്രധാന വാർത്തകൾ
Top