23 September Sunday

റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jul 26, 2018

റെയിൽവേ കോൺട്രാക്‌ട്‌ കാറ്ററിങ്‌ ജനറൽ വർക്കേഴ്‌സ്‌ യൂണിയൻ ഒലവക്കോട്‌ റെയിൽവേ സ്‌റ്റേഷനിലേക്ക്‌ നടത്തിയ മാർച്ച്‌ ടി കെ അച്യുതൻ ഉദ്‌ഘാടനം ചെയ്യുന്നു

 

പാലക്കാട‌്
റെയിൽവേയിലെ മുഴുവൻ കരാർതൊഴിലാളികൾക്കും ഇഎസ്ഐ, ഇപിഎഫ് തുടങ്ങിയ സാമൂഹ്യ സുരക്ഷാപദ്ധതികൾ നടപ്പാക്കിയതിന്റെ രേഖകൾ ലഭ്യമാക്കുക, ക്ഷേമപദ്ധതികൾ തൊഴിലാളികൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച‌് റെയിൽവേ കോൺട്രാക്ട് കാറ്ററിങ് ആൻഡ‌് ജനറൽ വർക്കേഴ്സ് യൂണിയന്റെ(സിഐടിയു)നേതൃത്വത്തിൽ പാലക്കാട് ജങ‌്ഷൻ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി കെ അച്യുതൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന ട്രഷറർ എ പി അപ്പു അധ്യക്ഷനായി. യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആർ ജി പിള്ള സംസാരിച്ചു, പാലക്കാട് യൂണിറ്റ് സെക്രട്ടറി  പി എസ് ജയഘോഷ് സ്വാഗതവും യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം  പി നൗഷാദ് നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top