19 November Monday

അറിവിന്റെ അക്ഷരമുറ്റം ദേശാഭിമാനി കഞ്ചിക്കോട‌് ജിവിഎച്ച‌്എസ‌് സ്‌കൂളിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 26, 2018
പുതുശേരി
'അറിവിന്റെ അക്ഷരമുറ്റം ദേശാഭിമാനി' പദ്ധതി കഞ്ചിക്കോട‌് ജിവിഎച്ച‌്എസ‌്എസിൽ തുടങ്ങി. സിപിഐ എം പുതുശേരി ഏരിയ സെക്രട്ടറി എസ‌് സുഭാഷ‌് ചന്ദ്രബോസ‌് ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക ട്രീസ ജൊബോയ‌് അധ്യക്ഷയായി. ഐടിഐ എംപ്ലോയീസ‌് ക്രെഡിറ്റ‌് സൊസൈറ്റി പ്രസിഡന്റ‌് എസ‌് ബി രാജു, പത്മിനി എന്നിവർ സംസാരിച്ചു. മാത്യു എം ജോൺ സ്വാഗതവും സിപിഐ എം ലോക്കൽ സെക്രട്ടറി സുഭാഷ‌് നന്ദിയും പറഞ്ഞു. കഞ്ചിക്കോട‌് ഐടിഐ എംപ്ലോയീസ‌് ക്രെഡിറ്റ‌് സൊസൈറ്റി, പുതുശേരി ക്ഷീരവ്യവസായ സഹകരണസംഘം, കഞ്ചിക്കോട‌് ക്ഷീരോൽപ്പാദക സഹകരണസംഘം എന്നിവരാണ്‌ പത്രം സ‌്പോൺസർ ചെയ്യുന്നത‌്.
പ്രധാന വാർത്തകൾ
Top