17 November Saturday

വ്യാജ സെക്യൂരിറ്റി ഏജൻസികളെ‌ നിയന്ത്രിക്കണം: കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 26, 2018

 

പാലക്കാട‌്
വ്യാജ ഏജൻസികളെ‌ നിയന്ത്രിക്കണമെന്ന‌ും മിനിമം വേതനം നടപ്പാക്കണമെന്നും  ജില്ലാ സെക്യൂരിറ്റി ആൻഡ‌് ഹൗസ‌് കീപ്പിങ്‌ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുക, തൊഴിൽസമയം എട്ടുമണിക്കൂറായി നിജപ്പെടുത്തുക, ഇഎസ‌്ഐ, പിഎഫ‌് തുടങ്ങിയ ക്ഷേമപദ്ധതികൾ നടപ്പാക്കുക, ലേബർ എൻഫോഴ‌്സ‌്മെന്റ‌് ഇടപെട്ട‌് നിയമപരിരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങളും കൺവൻഷൻ ഉന്നയിച്ചു.
യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ എഫ‌് ഡേവിസ‌് ഉദ‌്ഘാടനം ചെയ‌്തു. ജില്ലാ പ്രസിഡന്റ‌് കെ അജയൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി കെ ചാമുണ്ണി സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സി വിശ്വനാഥൻ സ്വാഗതവും ജോയിന്റ‌് സെക്രട്ടറി നടരാജൻ നന്ദിയും  പറഞ്ഞു.
 
പ്രധാന വാർത്തകൾ
Top