22 September Saturday

പുനർനിർമാണത്തിന‌് ഒരു കോടി നൽകും: പി കെ ബിജു

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018
ആലത്തൂർ
മണ്ഡലത്തിൽ കാലവർഷക്കെടുതിയിൽ തകർന്ന അങ്കണവാടി‐സ്കൂൾ കെട്ടിടങ്ങളുടെയും കുടിവെള്ളപദ്ധതികളുടെയും പുനർനിർമാണത്തിന‌് പ്രാദേശിക വികസന ഫണ്ടിൽനിന്ന‌് ഒരുകോടിരൂപ അനുവദിക്കുമെന്ന് പി കെ ബിജു എംപി പറഞ്ഞു. തകർന്ന റോഡുകളുടെ കണക്കെടുത്തതിനുശേഷം ആവശ്യമായ തുക സെൻട്രൽ റോഡ് ഫണ്ടിൽനിന്നും പിഎംജിഎസ്വൈ പദ്ധതിയിൽനിന്നും ലഭ്യമാക്കണമെന്ന‌് ആവശ്യപ്പെട്ട‌് കേന്ദ്രസർക്കാരിന് കത്ത് നൽകും.
ദുരന്തത്തിൽ നശിച്ചു പോയതും നടപ്പാക്കേണ്ടതുമായ പദ്ധതികൾ സംബന്ധിച്ച റിപ്പോർട്ട് ലഭ്യമാക്കാൻ തൃശൂർ, പാലക്കാട് കലക്ടർമാരോട് എംപി ആവശ്യപ്പെട്ടു. മുതലമട മപഞ്ചായത്തിലെ പറമ്പിക്കുളം ആദിവാസിമേഖലയിലെ കടവു കോളനി, പിഎപി കോളനി എന്നിവിടങ്ങൾ സന്ദർശിക്കുകയായിരുന്നു എംപി. ആദിവാസി കോളനികളിലെ എല്ലാ കുടുംബങ്ങൾക്കും നിത്യോപയോഗസാധനങ്ങളുടെ കിറ്റുകൾ വിതരണം ചെയ്യാനും എം പി നിർദേശിച്ചു.  പറമ്പിക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ജീവനക്കാർ ഹാജരില്ലാത്ത സാഹചര്യം മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും എംപി പറഞ്ഞു.
മണ്ഡലത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ, നെന്മാറ ഉരുൾപൊട്ടലിൽ മരിച്ചവരുടെ വീടുകൾ, കോളനികൾ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം എംപി സന്ദർശിച്ചു. നെല്ലിയാമ്പതിയിലേക്ക് ഭക്ഷണസാധനങ്ങളും മരുന്നും ഹെലിക്കോപ്ടറിൽ കൊണ്ടുപോകാനും എംപി നേതൃത്വം നൽകി. ഒമ്പതിനുതന്നെ ദുരിതബാധിതർക്കും കൃഷി നശിച്ച കർഷകർക്കും അടിയന്തരമായി സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കലക്ടർക്കും കത്ത് നൽകിയിരുന്നു.
പ്രധാന വാർത്തകൾ
Top