21 November Wednesday
മാർച്ചിൽ 5,000 വിദ്യാർഥികൾ അണിനിരക്കും

അവകാശപ്പത്രിക അംഗീകരിക്കണം: എസ‌്എഫ‌്ഐ കലക്ടറേറ്റ‌് മാർച്ച‌് ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 25, 2018
പാലക്കാട‌് 
എസ‌്എഫ‌്ഐ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ‌്ച പകൽ  11ന‌്  കലക്ടറേറ്റിലേക്ക‌് മാർച്ച‌് നടത്തും.  വിദ്യാർഥികളുടെ യാത്രാപ്രശ‌്നം പരിഹരിക്കുക, ആദിവാസിമേഖലയിലെ  വിദ്യാർഥികൾക്ക‌് വിദ്യാഭ്യാസം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ മാർച്ച്‌. 
നൂറടി റോഡിൽനിന്ന‌് മാർച്ച‌് ആരംഭിച്ച കലക്ടറേറ്റിനു മുന്നിൽ അവസാനിക്കും. മാർച്ചിൽ 5,000 വിദ്യാർഥികൾ  അണിനിരക്കും. 
കലക്ടറേറ്റിനു മുന്നിൽ അവസാനിക്കുന്ന മാർച്ച‌് എസ‌്എഫ‌്ഐ സംസ്ഥാന വൈസ‌് പ്രസിഡന്റ‌്  ആദർശ‌് എം സജി  ഉദ‌്ഘാടനം ചെയ്യും. മാർച്ചിൽ മുഴുവൻ  വിദ്യാർഥികളും അണിനിരക്കണമെന്ന‌് എസ‌്എഫ‌്ഐ ജില്ലാ കമ്മിറ്റി അഭ്യർഥിക്കുന്നു.
പ്രധാന വാർത്തകൾ
Top