17 November Saturday
തൊഴിലാളികളെ വഴിയാധാരമാക്കുന്ന മാഫിയകളെ നിയന്ത്രിക്കണം

ലോട്ടറി ടിക്കറ്റ‌് വില കുറച്ച‌് വിൽക്കുന്നവർക്കെതിരെ സമരം നടത്തും

വെബ് ഡെസ്‌ക്‌Updated: Sunday Jun 24, 2018
പാലക്കാട‌്
നഗരത്തിലും ജില്ലയിലെ ചില കേന്ദ്രങ്ങളിലും നഗരത്തിലെ ഒരു ലോട്ടറി മൊത്തക്കച്ചവടക്കാരൻ കട തുറന്ന‌് ലോട്ടറിടിക്കറ്റ‌് വില കുറച്ച‌് വിൽക്കുന്നതിനെതിരെ സമരം നടത്താൻ ലോട്ടറി ഏജന്റ‌്സ‌് ആൻഡ‌് വർക്കേഴ‌്സ‌് യൂണിയൻ(സിഐടിയു) ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ലോട്ടറിക്കച്ചവടത്തെ ചൂതാട്ടമാക്കിമാറ്റി ലോട്ടറി വ്യവസായത്തെ തകർക്കാനും ലോട്ടറി തൊഴിലാളികളെ  വഴിയാധാരമാക്കുന്ന മാഫിയകളെ നിയന്ത്രിക്കാൻ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന‌ും ഇത്തരക്കാരുടെ ഏജൻസി റദ്ദാക്കണമെന്നും  അധികൃതരോട‌് യൂണിയൻ ആവശ്യപ്പെട്ടു. 
കഞ്ചിക്കോട‌് കോച്ച‌് ഫാക‌്ടറി ഉപേക്ഷിക്കാനുള്ള നീക്കത്തിൽനിന്ന‌്  കേന്ദ്രസർക്കാർ പിന്തിരിയണമെന്നും  യോഗം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി കർഷക വിരുദ്ധ നയങ്ങൾക്കെതിരായി സെപ‌്തംബർ അഞ്ചിന‌് നടക്കുന്ന ഡൽഹി മഹാധർണയിൽ ജില്ലയിൽനിന്ന‌് 70 ലോട്ടറി തൊഴിലാളികളെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. 
യോഗത്തിൽ പ്രസിഡന്റ‌് കെ ഗോകുലപാലൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം ഹരിദാസ‌് പ്രവർത്തന റിപ്പോർട്ട‌് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ ആർ പുരുഷോത്തമൻ, സെബാസ‌്റ്റ്യൻ, ബാബു, രാധാകൃഷ‌്ണൻ, വേലുക്കുട്ടി, അഷറഫ‌്, സി ആർ ബാലൻ, ലീലാധരൻ, വീരാൻ സാഹിബ‌് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top