20 September Thursday

കുതിരാൻ പാതയിൽ കുഴിയടയ‌്ക്കൽ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018
വടക്കഞ്ചേരി
മഴ കുറഞ്ഞതോടെ വടക്കഞ്ചേരി –മണ്ണുത്തി ദേശീയപാത കുതിരാനിൽ കുഴിയടയ‌്ക്കൽ തുടങ്ങി. കനത്തമഴയും മണ്ണിടിച്ചിലും മൂലം കുതിരാനിലെ റോഡുകളെല്ലാം വൻതോതിൽ തകർന്നിരിക്കുകയാണ്. വൻ കുഴികളാണ‌് ആദ്യഘട്ടത്തിൽ അടയ‌്ക്കുന്നത‌്. കൊമ്പഴ മുതൽ വഴുക്കുംപാറ വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരത്താണ് ഇപ്പോൾ പ്രവൃത്തികൾ നടക്കുന്നത്. വടക്കഞ്ചേരി– മണ്ണുത്തി ദേശീയപാത കരാറെടുത്തിരിക്കുന്ന കെഎംസിയുടെ മേൽനോട്ടത്തിലാണ് അറ്റകുറ്റപ്പണി. കരാർ കമ്പനിയുടെ പന്നിയങ്കരയിലുള്ള പ്ലാന്റിൽ മിക്സ് ചെയ്ത് ടാർ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും പ്ലാന്റ് സ്ഥാപിച്ച സ്ഥലമുടമയ‌്ക്ക് വാടക കുടിശ്ശിക നൽകാനുള്ളതിനാൽ അത് നടന്നില്ല. പിന്നീട് ചാലക്കുടിയിലെ പ്ലാന്റിൽ നിന്നും ടാർ മിശ്രിതം കൊണ്ട് വന്ന് ബുധനാഴ്ച ഉച്ചക്ക് ശേഷം മാത്രമേ കുഴി അടയ‌്ക്കൽ പ്രവൃത്തിതുടങ്ങാൻ കഴിഞ്ഞുള്ളൂ. റോഡ് പൂർണമായി ടാർ ചെയ്യാത്തതിനാൽ മഴ പെയ്താൽ കുഴികളിലെ ടാർ ഇളകിമാറാൻ സാധ്യത ഏറെയാണ‌്. ബസ് പിറകോട്ട് എടുക്കാൻ സിഗ്നൽ കൊടുക്കുന്നതിനിടെയായിരുന്നു അപകടം. നിസാര പരിക്കേറ്റ നസീറിനെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രധാന വാർത്തകൾ
Top