13 November Tuesday

ഡെങ്കിപ്പനിക്കെതിരെ കരുതൽ വേണം

വെബ് ഡെസ്‌ക്‌Updated: Saturday Jun 23, 2018
പാലക്കാട‌്
ഡെങ്കിപ്പനിക്കെതിരെ ജനങ്ങൾ കരുതലെടുക്കണമെന്ന‌് ജില്ലാ മെഡിക്കൽ ഓഫീസർ ആവശ്യപ്പെട്ടു.ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ വളരാനിടയുള്ളതിനാൽ വെള്ളം സൂക്ഷിക്കുന്ന പാത്രങ്ങൾ അടച്ചുസൂക്ഷിക്കണം. ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗശൂന്യമായ പാത്രങ്ങൾ തുടങ്ങിയവയിലെ ജലം നീക്കം ചെയ്ത് സംസ്കരിക്കണം. 
മാലിന്യങ്ങൾ വലിച്ചെറിയാതെ കഴിവതും ഉറവിടത്തിൽ തന്നെ തരംതിരിച്ച് നശിപ്പിക്കണം. ചെടിച്ചട്ടികൾക്കിടയിലെ പാത്രം, ഫ്ളവർവെയ്സ്, വളർത്തുമൃഗങ്ങൾക്ക് വെള്ളം കൊടുക്കുന്ന പാത്രം എന്നിവയിൽ കൊതുക് വളരുന്നില്ലെന്ന് ഉറപ്പുവരുത്തണം. 
പ്രധാന വാർത്തകൾ
Top