15 November Thursday
അയൽക്കൂട്ടങ്ങളുടെ ഒരാഴ‌്ചത്തെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനുള്ള നടപടികളും ഇതോടൊപ്പം പൂർത്തിയായി വരുന്നു

വീടുകള്‍ വൃത്തിയാക്കി ശുചിത്വ മിഷനും കുടുംബശ്രീയും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018
പാലക്കാട‌്
ചളിയും മാലിന്യങ്ങളും അടിഞ്ഞ വീടുകൾ ശുചിത്വ ഹരിതകേരള മിഷൻ, കുടുംബശ്രീ എന്നിവർ സംയുക്തമായി വൃത്തിയാക്കി. അകത്തേത്തറ പഞ്ചായത്തിൽ 300 വീടുകളും കിഴക്കഞ്ചേരിയിൽ 34, നെന്മാറയിൽ 200, വണ്ടാഴിയിൽ 108, പുതുപ്പരിയാരത്ത് 30 ലെക്കിടി–പേരൂരിൽ 70,  പറളിയിൽ 12 വീടുകളുമാണ‌് ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ശുചീകരിച്ചത‌്. ജില്ലയിലെ 21 പഞ്ചായത്തുകളിലെ ക്യാമ്പുകളിലും വീടുകളിലുമായി 2,150 വളണ്ടിയർമാരും അപ്നാഘറിൽ  20 വളണ്ടിയർമാർ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ നടക്കുന്ന ശുചീകരണ പുനരധിവാസ പ്രവർത്തനങ്ങളിൽ സിഡിഎസ് അയൽക്കൂട്ടങ്ങൾ സജീവമായി രംഗത്തുണ്ട‌്.
ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഓരോ വാർഡുകളിലും സംഘങ്ങളായി വീടുകൾ വൃത്തിയാക്കുന്നുണ്ട്.
ചളി അടിഞ്ഞുകൂടി ഉപയോഗശൂന്യമായ വീടുകൾ വാസയോഗ്യമാക്കുന്ന പണികളിലാണ് കുടുംബശ്രീ അംഗങ്ങൾ പ്രധാനമായും ഏർപ്പെട്ടിരിക്കുന്നത്. അയൽക്കൂട്ടങ്ങളുടെ ഒരാഴ‌്ചത്തെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനുള്ള നടപടികളും ഇതോടൊപ്പം പൂർത്തിയായി വരുന്നു. പുഴകളിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയതായി ഹരിതകേരളം മിഷൻ കോ–ഓഡിനേറ്റർ വൈ കല്യാണ കൃഷ്ണൻ പറഞ്ഞു.
പ്രധാന വാർത്തകൾ
Top