Top
17
Sunday, December 2017
About UsE-Paper

ഇതിഹാസ നായകരുടെ സ്മരണയില്‍ ആവേശ റാലികള്‍

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌

 

 
പാലക്കാട് > രാജ്യത്തെനിലവിലുള്ള വ്യവസ്ഥിതിയില്‍നിന്ന് ജനകീയബദല്‍ എങ്ങനെ രൂപപ്പെടുത്താമെന്ന് കാണിച്ചുതന്ന അനശ്വര നേതാക്കളുടെ സ്മരണകള്‍ നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷത്തില്‍ ഏരിയറാലികള്‍ തുടരുന്നു. ഇ എം എസ് എ കെ ജി ദിനാചരണത്തിന്റെ ഭാഗമായി 19 നാണ്  ഏരിയ റാലികള്‍ ആരംഭിച്ചത്. എകെജി ദിനമായ 22 വരെ തുടരുന്ന റാലികളില്‍ ആയിരങ്ങളാണ് അണിനിരക്കുന്നത്. 
തിങ്കളാഴ്ച ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, കുഴല്‍മന്ദം ഏരിയ റാലികള്‍ നടന്നു. ഇതോടാപ്പം ഒറ്റപ്പാലത്ത് ആര്‍എസ്എസ് അക്രമത്തേയും നുണപ്രചാരണങ്ങളേയും തുറന്നുകാട്ടുന്ന 'നരഭോജികളുടെ സംഘതാണ്ഡവം' ചിത്ര പ്രദര്‍ശനവും അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു. 
ഒറ്റപ്പാലത്ത് ആയിരങ്ങള്‍ അണിനിരന്ന പ്രകടനം കണ്ണിയംപുറത്തുനിന്ന് ആരംഭിച്ച് മായന്നൂര്‍ പാലം പരിസരത്ത് സമാപിച്ചു. പൊതുയോഗം. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ഹംസ അധ്യക്ഷനായി. പി ഉണ്ണി എംഎല്‍എ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് അജയകുമാര്‍, എം ആര്‍ മുരളി, എരിയ കമ്മിറ്റി അംഗങ്ങളായ, എസ് കൃഷ്ണദാസ്, സി അബ്ദുള്‍ കാദര്‍, സി വിജയന്‍, ഇ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എരിയ സെക്രട്ടറി കെ സുരേഷ് സ്വാഗതം പറഞ്ഞു.
ശ്രീകൃഷ്ണപുരത്ത് സംസ്ഥാന കമ്മിറ്റി അംഗം പി ഉണ്ണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എന്‍ ഹരിദാസന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ സുധാകരന്‍, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ പ്രേംകുമാര്‍, വി ഗംഗാധരന്‍, കെ രാമചന്ദ്രന്‍, പി അരവിന്ദാക്ഷന്‍, എം മോഹനന്‍, ലോക്കല്‍ സെക്രട്ടറി കെ എസ് മധു എന്നിവര്‍ സംസാരിച്ചു. 
കുഴല്‍മന്ദത്ത് നടന്ന റാലി സംസ്ഥാന കമ്മിറ്റിയംഗം എം ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കുളവന്‍മൊക്കില്‍ നടന്ന റാലിയില്‍ ഏരിയ സെക്രട്ടറി എസ് അബ്ദുള്‍ റഹ്മാന്‍ അധ്യക്ഷനായി. എ ചന്ദ്രന്‍, ടി കെ ദേവദാസ് എന്നിവര്‍ സംസാരിച്ചു. ആര്‍ സുരേന്ദ്രന്‍ സ്വാഗതവും എ രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു. 
 

Related News

കൂടുതൽ വാർത്തകൾ »