17 November Saturday
വർഗീയത തുലയട്ടെ

എസ‌്എഫ‌്ഐ വിദ്യാർഥി ധർണ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018

എസ്‌എഫ്‌ഐ നേതൃത്വത്തിൽ പാലക്കാട്‌ അഞ്ചുവിളക്കിന്‌ മുന്നിൽ നടന്ന 24 മണിക്കൂർ സത്യഗ്രഹ സമാപനം കെ ബാബു എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട‌്
വർഗീയത തുലയട്ടെ എന്ന മുദ്രാവാക്യവുമായി എസ‌്എഫ‌്ഐ നേതൃത്വത്തിൽ ആരംഭിച്ച 24 മണിക്കൂർ ധർണ അവസാനിച്ചു. എറണാകുളം മഹാരാജാസ‌് കോളേജിൽ എസ‌്ഡിപിഐ–പോപ്പുലർ ഫ്രണ്ട‌്–ക്യാമ്പസ‌് ഫ്രണ്ട‌് തീവ്രവാദികൾ അറുംകൊല ചെയ‌്ത എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ‌് സംസ്ഥാന വ്യാപകമായി എസ‌്എഫ‌്ഐ പ്രവർത്തകർ ധർണ നടത്തിയത‌്. 
ബുധനാഴ‌്ച രാവിലെ ആരംഭിച്ച ധർണ വ്യാഴാഴ‌്ച പകൽ 11 ഓടെയാണ‌് സമാപിച്ചത‌്. പാലക്കാട‌് അഞ്ചുവിളക്കിന‌് സമീപം നടത്തിയ ധർണയിൽ രാത്രിയിൽ മഴയെ അവഗണിച്ച‌് നൂറുകണക്കിന‌് വിദ്യാർഥികൾ അണിനിരന്നു. അഭിമന്യുവിനെ കൊലപ്പെടുത്തിയ തീവ്രവാദികൾക്കെതിരെ മതനിരപേക്ഷതയുടെ മുദ്രാവാക്യമുയർത്തി പോരാടുമെന്ന‌് വിദ്യാർഥികൾ പ്രഖ്യാപിച്ചു. 
  കേരളത്തിലെ കലാലയങ്ങളിൽ കടന്ന‌ുകയറാൻ ശ്രമിക്കുന്ന മതതീവ്രവാദികൾക്കെതിരെ മാനവികതയുടെയും ജനാധിപത്യത്തിന്റെയും പ്രതിരോധം തീർക്കുമെന്ന‌ും വിദ്യാർഥികൾ പ്രഖ്യാപിച്ചു. ധർണയെ സാമൂഹ്യ, സാംസ‌്കാരിക മേഖലയിലെ നിരവധി പ്രമുഖർ അഭിവാദ്യം ചെയ‌്തു. സമാപനസമ്മേളനം കെ ബാബു എംഎൽഎ  ഉദ‌്ഘാടനം ചെയ‌്തു. 
എസ‌്എഫ‌്ഐ ജില്ലാ പ്രസിഡന്റ‌് പി ദിനനാഥ‌് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ‌ംഗം കെ പി ഐശ്വര്യ, കെ എ പ്രയാൺ എന്നിവർ സംസാരിച്ചു.  ജില്ലാ സെക്രട്ടറി എസ‌് കിഷോർ സ്വാഗതവും എ എൻ നീരജ‌് നന്ദിയും പറഞ്ഞു.
വിവിധ വർഗ ബഹുജന സംഘടനാ നേതാക്കൾ അഭിവാദ്യം ചെയ‌്തു. വാട്ടർ അതോറിറ്റി എംപ്ലോയീസ‌് യൂണിയൻ ജില്ലാ സെക്രട്ടറി ഉണ്ണികൃഷ‌്ണൻ, കെസിഇയു ജില്ലാ സെക്രട്ടറി സുരേന്ദ്രൻ‌, കെഎസ‌്ഇബി വർക്കേഴ‌്സ‌് അസോസിയേഷൻ സംസ്ഥാന വൈസ‌് പ്രസിഡന്റ‌് വിജയൻ, ഡിആർഇയു ജില്ലാ സെക്രട്ടറി ഉദയഭാസ‌്കർ എന്നിവർ ധർണയെ അഭിവാദ്യം ചെയ‌്ത‌ു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top