13 November Tuesday
വ്യാഴാഴ‌്ചയാണ‌് മണ്ണിടിഞ്ഞ‌് ഗതാഗതം നിലച്ചത‌്

കുതിരാനിൽ ഗതാഗതം പുനഃസ്ഥാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018
വടക്കഞ്ചേരി
വടക്കഞ്ചേരി– മണ്ണുത്തി ദേശീയപാതയിൽ കുതിരാനിൽ മണ്ണിടിച്ചിലിനെ തുടർന്ന് നിലച്ച ഗതാഗതം  ഭാഗികമായി പുനഃസ്ഥാപിച്ചു. ശനിയാഴ്ച് പുലർച്ചയോടെയാണ‌് ഒരു ഭാഗത്തുകൂടി വാഹനങ്ങൾ കടത്തിവിട്ടത്. ഇതിനിടയിൽ പകൽ 11 ഓടെ വീണ്ടും മലയുടെ മുകളിൽ മരം കടപുഴകി വീണ‌് അഞ്ച‌് മണിക്കൂറോളം  ഗതാഗതം തടസ്സപ്പെട്ടു. രക്ഷാപ്രവർത്തകർ മരം മുറിച്ച് മാറ്റിയ ശേഷമാണ‌് വാഹനങ്ങൾ കടത്തിവിട്ടത‌്. എന്നാൽ കുതിരാനിൽ ഇരുവശങ്ങളിലുമായി 20 കിലോമീറ്ററോളം ദൂരത്തിൽ കുടുങ്ങിക്കിടക്കുന്ന ചരക്ക് ലോറികൾ പൂർണമായും കടത്തിവിടാനായിട്ടില്ല. ഈ വാഹനങ്ങളിലെ ജീവനക്കാർക്ക് ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള യുവജന സംഘടനകൾ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഹൈവേ, വടക്കഞ്ചേരി, പീച്ചി പൊലീസ്, കെഎംസി കരാർ കമ്പനി നേതൃത്വത്തിൽ മണ്ണ് മാറ്റൽ പ്രവൃത്തി പുരോഗമിക്കുകയാണ‌്. മഴ കുറഞ്ഞാൽ ഒരു ദിവസത്തിനുള്ളിൽ ഇത‌്  മാറ്റാൻ കഴിയുമെന്നാണ് നിഗമനം. എന്നാൽ വടക്കഞ്ചേരി മുതൽ കൊമ്പഴവരെയുള്ള ആറുവരിപ്പാതയിൽ മണ്ണിടിച്ചിൽ തുടരുകയാണ്. വാണിയംപാറ എസ്റ്റേറ്റിന് സമീപം മുമ്പ് മണ്ണിടിഞ്ഞ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിൽ രൂക്ഷമായി.
വ്യാഴാഴ്‌ച പുലർച്ചെ ഒന്നോടെയാണ് കുതിരാൻ ക്ഷേത്രത്തിന് സമീപം മല ഇടിഞ്ഞു വീണ‌് ഗതാഗതം സ‌്തംഭിച്ചത‌്. ഏഴോളം വാഹനങ്ങൾ മണ്ണിനടിയിലായി. വാഹനത്തിൽ കുടുങ്ങി ഒരാൾ മരിച്ചു. തിരുവനന്തപുരം വെമ്പായം സ്വദേശിയായ ഡ്രൈവർ അജിത്കുമാറാണ‌് മരിച്ചത‌്. ബൈക്കിന് മുകളിൽ മരം വീണ് രണ്ട് പേർക്ക‌് പരിക്കേറ്റു. രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും മണ്ണിടിച്ചിലും മഴയും ദുരിതത്തിന് ആക്കം കൂട്ടി.  2007 ൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന‌് സംരക്ഷണഭിത്തി കെട്ടിയ അതേ സ്ഥലത്തുതന്നെയാണ് വീണ്ടും മണ്ണ്  ഇടിഞ്ഞത്.
പ്രധാന വാർത്തകൾ
Top