18 November Sunday

അറിവിന്റെ അക്ഷരമുറ്റം: മണ്ണാർക്കാട്‌ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 19, 2018
മണ്ണാർക്കാട്
‘അറിവിന്റെ അക്ഷരമുറ്റം ദേശാഭിമാനി’ എന്റെ പത്രം പദ്ധതിക്ക് ഏരിയയിൽ തുടക്കമായി. മുഴുവൻ സ്കൂളുകളിലുമായി 1000 പത്രം നൽകും. ഏരിയതല ഉദ്ഘാടനം ജിഎംയുപി സ്കൂളിൽ സിപിഐ എം ഏരിയ സെക്രട്ടറി യു ടി രാമകൃഷ്ണൻ, അംന കെ സുബൈറിന്  പത്രം നൽകി ഉദ്ഘാടനം ചെയ‌്തു. മുനിസിപ്പൽ കൗൺസിലർ  കെ മൻസൂർ അധ്യക്ഷനായി. ഏരിയ റിപ്പോർട്ടർ സി രാമൻകുട്ടി, കൗൺസിലർമാരായ സി പി പുഷ്പാനന്ദ്, പുഷ്പലത വിജയൻ, കെ പ്രഭാകരൻ, എം എൻ കൃഷ്ണകുമാർ, പി മുഹമ്മദ് ബഷീർ, പി ഇബ്രാഹിം, മനോജ്ചന്ദ്രൻ, സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ  കെ കെ വിനോദ്കുമാർ സ്വാഗതവും സൈമൺജോർജ് നന്ദിയും പറഞ്ഞു. മണ്ണാർക്കാട് റൂറൽ ബാങ്കാണ് സ്കൂളിലേക്ക് പത്രം നൽകുന്നത്.
പ്രധാന വാർത്തകൾ
Top