Top
20
Wednesday, September 2017
About UsE-Paper

കുടുംബശ്രീ സംരംഭം: ഒരു കോടി വരെ വായ്പ

Tuesday Jul 18, 2017
വെബ് ഡെസ്‌ക്‌

  പാലക്കാട് > സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ സ്ത്രീ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് പാലക്കാട്, മണ്ണാര്‍ക്കാട്, ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളിലെ കുടുംബശ്രീ സിഡിഎസുകള്‍ക്ക് ലഘുവായ്പ നല്‍കും. നിശ്ചിത മാതൃകയിലുള്ള പ്രാരംഭ അപേക്ഷാ ഫോം കോര്‍പറേഷന്റെ ജില്ലാ കാര്യാലയത്തില്‍  ലഭിക്കും. അപേക്ഷാ ഫീസ് 100 രൂപ. വിശദമായ അപേക്ഷ, ഓണ്‍ലൈന്‍ വഴി പിന്നീട് സമര്‍പ്പിക്കണം. 

സിഡിഎസുകള്‍ക്ക് ലഭിക്കുന്ന പരമാവധി വായ്പ തുക ഒരു കോടിയും പലിശ നിരക്ക് 2.50 മുതല്‍ 3.50ശതമാനം വരെയാണ്; തിരിച്ചടവ് കാലാവധി 36 മാസം. വായ്പ വിതരണത്തിനായി തെരഞ്ഞെടുക്കുന്ന അയല്‍ക്കൂട്ടങ്ങളിലും സംയുക്ത ബാധ്യതാ സംഘങ്ങളിലും  ഉള്‍പ്പെടുന്ന 75 ശതമാനം അംഗങ്ങള്‍ മറ്റ് പിന്നോക്ക വിഭാഗക്കാരോ മത ന്യൂനപക്ഷ വിഭാഗക്കാരോ ആവണം.ഒരു അയല്‍ക്കൂട്ടത്തിന് നല്‍കാവുന്ന പരമാവധി വായ്പ അഞ്ച്  ലക്ഷവും ഒരു സംയുക്ത ബാധ്യതാസംഘത്തിന് 2.5 ലക്ഷവും വ്യക്തിക്ക് 50,000 രൂപയുമാണ്; പലിശ നിരക്ക് നാല്  മുതല്‍ അഞ്ച് ശതമാനം വരെ.
ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പറേഷന്‍, ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ എന്നീ കേന്ദ്ര എജന്‍സികളുടെ ഫണ്ട് ഉപയോഗിച്ചാണ് ലഘുവായ്പാ പദ്ധതി  നടപ്പാക്കുന്നത്.
ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പറേഷന്‍ പദ്ധതി പ്രകാരം ഗ്രാമ പ്രദേശങ്ങളില്‍ 98,000/ രൂപയില്‍ താഴെയും നഗര പ്രദേശങ്ങളില്‍ 1,20,000 രൂപയില്‍ താഴെയും ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ പദ്ധതി പ്രകാരം ഗ്രാമ പ്രദേശങ്ങളില്‍ 81,000/ രൂപയില്‍ താഴെയും നഗര പ്രദേശങ്ങളില്‍ 1,03,000 രൂപയില്‍ താഴെയും കുടുംബ വാര്‍ഷിക വരുമാനമുള്ള വ്യക്തികള്‍ക്ക് മാത്രമേ വായ്പ അനുവദിക്കു. വരുമാനദായകമായ ഏതെങ്കിലും പദ്ധതി തുടങ്ങുന്നതിനോ നിലവിലുള്ള പദ്ധതി വിപുലീകരണത്തിനോ വായ്പ തുക വിനിയോഗിക്കണം. 
വിവരങ്ങള്‍ക്ക് പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റില്‍ നൈനാന്‍സ് കോപ്ളക്സിലുളള കെഎസ്ബിസിഡിസി ജില്ലാ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍ : 04912545166, 2545167.
ശില്‍പ്പശാല മാറ്റി 
പാലക്കാട് > കുടുംബശ്രീ ജില്ലാമിഷന്റെ 201718ലെ പദ്ധതികളെക്കുറിച്ച് ഹോട്ടല്‍ ഗസാലയില്‍ ചൊവ്വാഴ്ച നടത്താനിരുന്ന ബ്ളോക്ക്ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെയും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരുടെയും ശില്‍പ്പശാല മാറ്റി.

Related News

കൂടുതൽ വാർത്തകൾ »