22 November Thursday
പിടിയിലായത‌് വിഎച്ച്‌പി ജില്ലാ സെക്രട്ടറി

സിപിഐ എം ഓഫീസ‌് ആക്രമിച്ച പ്രതി റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 17, 2018

പ്രഭാകരൻ

 

വടക്കഞ്ചേരി 
സിപിഐ എം വണ്ടാഴി ലോക്കൽ കമ്മിറ്റി ഓഫീസ‌് ആക്രമിക്കുകയും പ്രവർത്തകരെ വെട്ടിപരിക്കേൽപ്പിക്കുകയും ചെയ‌്ത കേസിലെ പ്രതി ഏഴ‌്മാസത്തിനുശേഷം പിടിയിൽ. ബിജെപി–ആർഎസ‌്എസ‌് പ്രവർത്തകനും വിഎച്ച‌്പി ജില്ലാസെക്രട്ടറിയുമായ വണ്ടാഴി തെക്കേക്കാട് പ്രഭാകരനെ(44)യാണ് മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച‌് നാലിന‌് പ്രഭാകരന്റെ നേതൃത്വത്തിലാണ‌് ആർഎസ‌്എസ്സുകാർ പട്ടാപ്പകൽ സിപിഐ എം വണ്ടാഴി ലോക്കൽ കമ്മിറ്റി ഓഫീസ്‌ ആക്രമിച്ചത‌്. 
പാർടി ഓഫീസിലുണ്ടായിരുന്ന ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എസ് ഷക്കീർ, മേഖലാ സെക്രട്ടറി രാജേഷ്, പ്രസിഡന്റ് സുബിൻ, യൂണിറ്റ് സെക്രട്ടറി ഉവൈസ് എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇതിൽ ഷക്കീറും രാജേഷും മാസങ്ങളോളം ചികിത്സ തേടിയിരുന്നു. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രഭാകരൻ വീട്ടിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ‌് ഞായറാഴ്ച രാത്രി പൊലീസെത്തി അറസ്റ്റ് ചെയ്തത്.  പ്രതിയെ  29വരെ റിമാൻഡ‌് ചെയ്തു.  അക്രമിസംഘത്തിൽ എട്ടുപേരുണ്ടായിരുന്നു. ഇതിൽ അഞ്ച‌്പേരെ നേരത്തേ അറസ‌്റ്റ‌് ചെയ‌്തിരുന്നു. രണ്ടുപേർ  
ഇപ്പോഴും ഒളിവിലാണ‌്.
പ്രധാന വാർത്തകൾ
Top