22 July Sunday

നാശം വിതച്ച‌് കാറ്റും മഴയും

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

മങ്കര മാങ്കുറിശി വള്ളൂർതൊടി ചന്ദ്രന്റെ വീടിന്‌ മുകളിൽ മരം വീണ നിലയിൽ

 

പാലക്കാട‌്
കനത്ത കാറ്റും മഴയും ജില്ലയിൽ വീണ്ടും കനത്ത നാശം വിതച്ചു. തോണിപ്പറമ്പിൽ റെയിൽവേ ട്രാക്കിൽ മരംവീണ‌് ഗതാഗതം തടസ്സപ്പെട്ടു. മങ്കരയിലാണ‌് മഴ കനത്ത നാശം വിതച്ചത‌്. പലയിടത്തും മരങ്ങൾ റോഡിലേക്ക‌് വീണ‌് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതിബന്ധവും തകരാറിലായി. മാങ്കുറുശി  വള്ളൂർത്തൊടി ചന്ദ്രന്റെ വീട‌് മരംവീണ‌് പൂർണമായി തകർന്നു. വീട്ടുകാർ ഓടി രക്ഷപ്പെട്ടു. മങ്കര കല്ലൂർ, മാങ്കുറുശി എന്നിവിടങ്ങളിൽ വൈദ്യുതി പോസ‌്റ്റുകളിൽ മരങ്ങൾ വീണ‌് വൈദ്യുതിബന്ധവും മുടങ്ങി. 
എലപ്പുള്ളി പഞ്ചായത്തിൽ മണിശേരി വേങ്ങോട‌് ഏഴിമല എന്റർപ്രൈസസിൽ മരം  റോഡിലേക്ക‌് വീണ‌് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സെത്തി മരം വെട്ടിമാറ്റിയാണ‌് ഗതാഗതം പുനഃസ്ഥാപിച്ചത‌്. ലീഡിങ്്‌ ഫയർമാൻ ടി അഗസ്‌റ്റിൻ, ഫയർമാൻമാരായ സദീഖ്‌, സജി, മിഥുൻ, പി കെ പ്രദീപ്‌, ഹോം ഗാർഡ്‌ രാജേഷ്‌ എന്നിവരുടെ നേതൃത്വത്തിലുള്ളവരാണ്‌ എത്തിയത്‌. 
മഴയിൽ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ശകുന്തള ജങ്ഷൻ, മുനിസിപ്പൽ ബസ‌്സ‌്റ്റാൻഡ‌്, ജി ബി റോഡ‌്, സ‌്റ്റേഡിയം ബൈപ്പാസ‌് എന്നിവിടങ്ങൾ വെള്ളത്തിൽ മുങ്ങി. വെള്ളക്കെട്ട‌് തടയാൻ നഗരസഭ നട‌പടി സ്വീകരിക്കാത്തത‌ിൽ പരക്കെ പ്രതിഷേധമുണ്ട‌്. കണ്ണാടി പഞ്ചായത്ത‌് പ്രസിഡന്റ‌് വേണുഗോപാലിന്റെ വീട്ടുമുറ്റത്തൈ തെങ്ങ‌് ഇടിമിന്നലിൽ കത്തി. തെങ്ങ‌് പിളർന്ന നിലയിലായിരുന്നു. ഫയർഫോഴ‌്സെത്തിയാണ‌് കനലണച്ചത‌്. കുഴൽമന്ദം, മായപ്പള്ളം എന്നിവിടങ്ങളിലും തെങ്ങ‌് കത്തി. ഫയർഫോഴ‌്സെത്തിയാണ‌് തീയണച്ചത‌്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top