20 May Sunday
നിർമാണം 19ന‌് പൂർത്തിയാകും

‘നവകേരളം 2018’ സ‌്റ്റാളുകൾ ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷത്തിന്‌ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ തയ്യാറാകുന്ന സ്‌റ്റാൾ

പാലക്കാട‌്    
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച‌് സംഘടിപ്പിക്കുന്ന ‘നവകേരളം 2018’ പ്രദർശന–വിപണന മേളയ‌്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. പാലക്കാട‌് മുനിസിപ്പൽ സ‌്റ്റേഡിയം ഗ്രൗണ്ടിൽ സ‌്റ്റാളുകളുടെ നിർമാണം മുന്നേറുന്നു. 19ന്‌ നിർമാണ പ്രവൃത്തികളെല്ലാം പൂർത്തിയാക്കി സജ്ജമാക്കുകയാണ‌് ലക്ഷ്യം. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും മേള നടത്തുക. വിവിധ വകുപ്പുകൾക്കായി 143 സ‌്റ്റാളുകളാണ‌് സജ്ജമാക്കുന്നത‌്. ഇതിൽ കുടുംബശ്രീക്ക‌് മാത്രം 40 സ‌്റ്റാളുകളുണ്ട‌്. കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും കൂടാതെ നാടനും അല്ലാത്തതുമായ വിഭവങ്ങൾ ഒരുക്കിയ ഫുഡ‌്കോർട്ടും ഉണ്ടാകും.  പൂർണമായും പരിസ്ഥിതി സൗഹാർദ നിർമാണ പ്രവൃത്തികളാണ‌് നടത്തുന്നത‌്. 
സർക്കാരിന്റെ നാലു മിഷനുകളായ ലൈഫ‌്, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണം, ഹരിത കേരളം എന്നിവ കൂടുതലായി ജനങ്ങളിലേക്ക‌് എത്തിക്കാനായി എട്ട‌് സ്‌റ്റാളുകൾ മേളയിലുണ്ട‌്.  പ്രദർശന വിപണന മേളയ‌്ക്കൊപ്പംതന്നെ കലാ–സാം‌സ‌്കാരിക പരിപാടികളും സെമിനാറും  ഉണ്ടായിരിക്കും.  21 മുതൽ 27വരെ നടക്കുന്ന മേള 21ന‌് വൈകിട്ട‌് നാലിന‌് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ്യും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top