18 September Tuesday

നളിനിയുടെ സ്വപ്‌ന ഭവനത്തിെന്റ താക്കോൽ കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018

നളിനിയുടെ കുടുംബത്തിന്‌ സിപിഐ എം നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ നിർവഹിക്കുന്നു

 കൂറ്റനാട്

കരൾരോഗം ബാധിച്ച് മരിച്ച ആനക്കര ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന വട്ടപ്പറമ്പിൽ പരേതനായ ചേന്നുവിന്റെ മകൾ നളിനിയുടെ കുടുംബത്തിന് സിപിഐ എം  നേത്യത്വത്തിൽ  നിർമിച്ച വീടിന്റെ താക്കോൽ കൈമാറി. സിപിഐ എം ആനക്കര ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ആനക്കര സെന്ററിൽ നടന്ന പരിപാടിയിൽ ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ താക്കോൽദാനം നിർവഹിച്ചു. നളിനിയുടെ ഭർത്താവ് രാജനും മകനും ചേർന്ന‌് ഏറ്റുവാങ്ങി. ഏരിയ സെക്രട്ടറി പി എൻ മോഹനൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി മമ്മിക്കുട്ടി, വി കെ ചന്ദ്രൻ  എന്നിവർ സംസാരിച്ചു. കെ പി പ്രജീഷ് സ്വാഗതം പറഞ്ഞു.
അസുഖം ബാധിച്ച‌് ചികിത്സയിലായിരുന്ന നളിനിക്ക് കയറി കിടക്കാൻ  തകരഷീറ്റ് മേഞ്ഞ ഒരു കുടിലാണ് ഉണ്ടായിരുന്നത്. വീട് നിർമിക്കാൻ വേണ്ടി രണ്ട് ലക്ഷം രൂപ വായ്പയെടുത്ത് തറയുടെ പണി പൂർത്തിയാക്കിയപ്പോഴാണ്നളിനിയെ രോഗം വേട്ടയാടിയത്. ഇത് മൂലം വീട് പണി പൂർത്തിയാക്കാൻ കഴിയാതെ കിടക്കുമ്പോഴാണ് സിപിഐ എം പ്രവർത്തകർ സഹായവുമായി രംഗത്തുവന്നത‌്. ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ  ഞാൻ ആശുപത്രിയിൽ നിന്ന് തിരിച്ചെത്തുമ്പോഴേയ്ക്കും എനിക്ക് ഒരു റൂമും ഒരു ബാത്ത് റൂമും ശരിയാക്കിതരണമെന്നാഗ്രഹം പാർടി പ്രവർത്തകരെ അറിയിച്ചിരുന്നു. വീടിന്റെ നിർമാണ പ്രവർത്തനം ദ്രുതഗതിയിൽ നടക്കുന്നതിനിടെയാണ‌് നളിനി മരിച്ചത‌്. സിപിഐ എം മുണ്ടറക്കോട് ബ്രാഞ്ചംഗമായിരുന്ന നളിനി,  ആനക്കര ഡയറ്റ് അങ്കണവാടിയിലെ വർക്കറായിരുന്നു. ജോലിയിൽ നിന്ന് കിട്ടിയിരുന്ന തുച്ഛ വരുമാനം കൊണ്ടാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്.
പ്രധാന വാർത്തകൾ
Top