20 September Thursday
എസ‌്എഫ‌്ഐ ജില്ലാ സമ്മേളനം

പട്ടാമ്പിയിൽ നാളെ കൊടി ഉയരും

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018

 പാലക്കാട‌്

 എസ‌്എസഫ‌്ഐ ജില്ലാസമ്മേളനത്തിന‌് തുടക്കം കുറിച്ച‌് പട്ടാമ്പിയിൽ വ്യാഴ‌ാഴ‌്ച  വൈകിട്ട‌് കൊടി ഉയരും. അനശ്വര രക്തസാക്ഷി പി കെ രാജന്റെ സ‌്മരണകളിരമ്പുന്ന മേലെപട്ടാമ്പിയിൽ സ്വാഗതസംഘം ചെയർമാൻ എൻ പി വിനയകുമാർ പതാകയുയർത്തും. പ്രതിനിധി സമ്മേളനം പട്ടാമ്പി  സംസ‌്കൃത കോളേജ‌ിൽ സെയ‌്താലിയുടെ നാമധേയത്തിലൊരുക്കിയ നഗറിൽ വെള്ളിയാഴ‌്ച വൈകിട്ട‌് ആരംഭിക്കും. 
വെള്ളിയാഴ‌്ച രാവിലെ അയ്യായിരം വിദ്യാർഥികൾ അണിനരിക്കുന്ന പ്രകടനം ബസ‌്സ‌്റ്റാൻഡ‌്ന്റ‌്പരിസരത്തുനിന്ന‌് ആരംഭിച്ച‌് പി കെ രാജൻ നഗറിൽ സമാപിക്കും.
 കൊടുവായൂരിലെ അനശ്വര രക്തസാക്ഷി വേലായുധന്റെ സ‌്മൃതി കുടീരത്തിൽനിന്നും സംസ്ഥാന കമ്മിറ്റിയംഗം കെ പി ഐശ്വര്യയുടെ നേതൃത്വത്തിൽ പതാകജാഥയും മണ്ണാർക്കാട‌് എംഇഎസ‌് കോളേജിലെ അനശ്വര രക്തസാക്ഷി മുഹമ്മദ‌് മുസ‌്തഫയുടെ സ‌്മൃതി കുടീരത്തിൽനിന്ന‌് സംസ്ഥാന കമ്മിറ്റിയംഗം എ എൻ നീരജ‌് നേതൃത്വം നൽകുന്ന കൊടിമരജാഥയും ആരംഭിക്കും.  
രക്തസാക്ഷി സെയ‌്താലിയുടെ ബലികുടീരത്തിൽനിന്നും ജില്ലാ ജോയിന്റ‌് സെക്രട്ടറി കിരൺദാസും രക്തസാക്ഷി പി കെ രാജന്റെ ബലികുടീരത്തിൽനിന്നും ജില്ലാ സെക്രട്ടറിയറ്റ‌് അംഗം കെ എ പ്രയാണും  നേതൃത്വം നൽകുന്ന രണ്ട‌് ദീപശിഖ ജാഥകളും പുറപ്പെട്ട‌് പൊതുസമ്മേളന നഗരിയിൽ സംഗമിക്കും. സമ്മേളനം ശനിയാഴ‌്ച സമാപിക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top