11 December Tuesday

വഴിയോര കച്ചവട തൊഴിലാളി സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Apr 15, 2018

വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളന ലോഗോ എം ബി രാജേഷ് എംപി സിഐടിയു ജില്ലാസെക്രട്ടറി എം ഹംസയ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു

 

പാലക്കാട് > വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സിഐടിയു)പ്രഥമ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സിഐടിയു ജില്ലാകമ്മിറ്റി ഹാളിൽ നടന്ന പരിപാടിയിൽ സ്വാഗതസംഘം ചെയർമാൻ എം ബി രാജേഷ് എംപി സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസയ്ക്ക് ലോഗോ നൽകിയാണ് പ്രകാശനം നിർവഹിച്ചത്. യൂണിയൻ ജില്ലാ പ്രസിഡന്റ് എസ് കൃഷ്ണദാസ് അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണൻ സ്വാഗതവും ഏരിയ സെക്രട്ടറി വി സുരേഷ് നന്ദിയും പറഞ്ഞു. 16ന് സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യും.  മെയ് 12, 13, 14 തീയതികളിൽ പാലക്കാടാണ് സംസ്ഥാന സമ്മേളനം.
പ്രധാന വാർത്തകൾ
Top