20 September Thursday

എസ്എഫ്‌ഐ പ്രതിഷേധ പ്രകടനം

വെബ് ഡെസ്‌ക്‌Updated: Sunday Apr 15, 2018

എസ്എഫ്‌ഐ പ്രതിഷേധ പ്രകടനം

പാലക്കാട് >  'ജസ്റ്റിസ് ഫോർ ആസിഫ' എന്ന മുദ്രാവാക്യമുയർത്തി എസ്എഫ്‌ഐ ജില്ലാകമ്മിറ്റി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കുറ്റവാളികളെ സംരക്ഷിക്കുന്ന ബിജെപി  സർക്കാരിനെതിരെ പൊതുസമൂഹം പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട്് കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി പ്ലക്കാർഡുകളുമേന്തിയാണ് വിദ്യാർഥികൾ മാർച്ചിൽ പങ്കെടുത്തത്. 
    ഗവ. വിക്ടോറിയ കോളേജ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് ചേർന്ന പ്രതിഷേധയോഗം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ് കിഷോർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ ജയദേവൻ, ആർ രാഹുൽ, ദയ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ പി ഐശ്വര്യ സ്വാഗതവും വി എസ് ഹർഷ നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top