Top
20
Monday, November 2017
About UsE-Paper

സംഗീതോത്സവം സമാപിച്ചു

Tuesday Nov 14, 2017
വെബ് ഡെസ്‌ക്‌
കല്‍പ്പാത്തി സംഗീതോത്സവത്തിന്റെ സമാപനം മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യുന്നു

 പാലക്കാട് > കല്‍പ്പാത്തി ദേശീയ സംഗീതോത്സവം സമാപിച്ചു. ചാത്തപുരം മണി അയ്യര്‍ റോഡില്‍ പ്രത്യേകം ഒരുക്കിയ വേദിയില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി അരങ്ങേറിയ സംഗീതോത്സവത്തിന്റെ സമാപനം സാംസ്കാരികമന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. ഡിടിപിസി നിര്‍വാഹക സമിതിയംഗം ടി ആര്‍ അജയന്‍ അധ്യക്ഷനായി. കല്‍പ്പാത്തി രഥോത്സവവും കല്‍പ്പാത്തി ദേശീയസംഗീതോത്സവവും ലോക ശ്രദ്ധയാകര്‍ഷിക്കുന്നവിധം ഉയര്‍ത്താന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പൂര്‍ണപിന്തുണയുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. കലാസാംസ്കാരികരംഗത്തിന്റെ വളര്‍ച്ചയാണ് സാംസ്കാരിക വകുപ്പ് ലക്ഷ്യമിടുന്നതെന്നും വരുംവര്‍ഷങ്ങളില്‍ സാംസ്കാരിക വകുപ്പും ടൂറിസംവകുപ്പുംചേര്‍ന്ന് കൂടുതല്‍ ഫണ്ട് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. 

സമാപനചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വിജയാംബിക, കെ വി വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. ഡിടിപിസി സെക്രട്ടറി കെ ജി അജേഷ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സുബ്ബരാമന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് മത്സരവിജയികള്‍ക്ക് സമ്മാനം നല്‍കി. സമാപന യോഗത്തിനു ശേഷം മൈസൂര്‍ എം നാഗരാജും മൈസൂര്‍ ഡോ. മഞ്ജുനാഥ്— എന്നിവരുടെ വയലിന്‍കച്ചേരിയും അരങ്ങേറി.