14 November Wednesday
2019 ഏപ്രിൽവരെ സമയം

മൂലത്തറ റെഗുലേറ്റർ പുനർനിർമാണം ഭാഗികമായി പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018

നിർമാണം പുരോഗമിക്കുന്ന മൂലത്തറ റെഗുലേറ്റർ

ചിറ്റൂർ
മൂലത്തറ റെഗുലേറ്റർ പ്രവൃത്തി ഏപ്രിലിൽ പൂർത്തിയാക്കുമെന്ന് ജലവിഭവ വകുപ്പ്. തമിഴ്നാട്ടിലെ ആളിയാറിൽനിന്ന‌് അമിത ജലപ്രവാഹത്തെ തുടർന്ന് തകർന്ന റെഗുലേറ്ററിന്റെ പുനർനിർമാണപ്രവൃത്തി പകുതിയോളം പൂർത്തിയായി. പുനർനിർമാണത്തിന് 2019 ഏപ്രിൽവരെയാണ് സമയം അനുവദിച്ചിട്ടുള്ളത‌്.വലതുകര കനാലിനോടുചേർന്നുള്ള റിങ്ബണ്ട്, ഇടതുകര കനാലിനോടു ചേർന്ന് പുതുതായി നിർമിക്കുന്ന ഷട്ടറുകളുടെ തുണുകൾ, പുഴയുടെ പാർശ്വഭിത്തി നിർമാണം എന്നിവയാണ‌് ഇപ്പോൾ നടക്കുന്നത‌്. ലോകബാങ്കിന്റെ സഹായത്തോടെ 49.5 കോടി രൂപ അടങ്കൽതുക നിശ്ച്ചയിച്ച പദ്ധതിക്ക് 46.67 കോടി രൂപയ്ക്കാണ് മൂവാറ്റുപുഴയിലെ മേരി മാതാ കൺസ്ട്രക‌്ഷൻ കമ്പനി പുനർനിർമാണപ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.
നിലവിലെ റെഗുലേറ്ററിന്റെ ഇരുകരകളിലുമായി പത്തു മീറ്റർ വീതിയുള്ള ആറ് ഷട്ടർ നിർമിക്കും. ഇടതുകരഭാഗത്ത് നാലും വലതുകര കനാൽഭാഗത്ത് രണ്ടും ഷട്ടറുകളാണ് പുതുതായി നിർമിക്കുന്നത്. റെഗുലേറ്ററിന്റെ  ഷട്ടറുകൾ മാറ്റി ആധുനിക രീതിയിലുള്ള റേഡിയൽ ഷട്ടറുകൾ സ്ഥാപിക്കും.
ഇതോടെ റെഗുലേറ്ററിൽ ഷട്ടറുകളുടെ എണ്ണം 13ൽനിന്ന‌് 19 ആയി വർധിക്കും.124.2 മീറ്റർ നീളമുള്ള റെഗുലേറ്റർ 208. 48 മീറ്ററായി മാറും. റെഗുലേറ്ററിൽ വെള്ളം ഒഴുകാതിരിക്കാൻ സ്ഥാപിച്ച വെന്റ‌വേകൾ നീക്കം ചെയ്യുന്നതോടെ തടസ്സം കൂടാതെ കൂടുതൽ വെള്ളം ഒഴുകി പ്പോകുമെന്ന് വിദഗ‌്ധർ പറഞ്ഞു.
പ്രധാന വാർത്തകൾ
Top