24 September Monday

വിജയ്ക്ക് സൈക്കിളിനേക്കാൾ വലുത‌് നാടിന്റെ രക്ഷ

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018

തുക കൈമാറിയശേഷം വിജയ്‌ മന്ത്രി എ കെ ബാലനൊപ്പം

മണ്ണാർക്കാട‌്
മൂന്നുവർഷമായി സൈക്കിൾ വാങ്ങാൻ ചേർത്തുവെച്ച ഓരോ നാണയത്തുട്ടുകളുമായി എടത്തനാട്ടുകര പികെഎച്ച്എംഒ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ കെ വിജയ് മണ്ണാർക്കാട് താലൂക്കോഫീസിലെത്തി.  
   തന്റെ കുഞ്ഞുസമ്പാദ്യമായ 1981 രൂപ 75 പൈസ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനാണ് വിജയൻ –കമല ദമ്പതികളുടെ മകനായ വിജയ് എത്തിയത്. വിജയുടെ അമ്മ വീടായ വയനാട്ടിലെ പ്രളയക്കെടുതി ദൃശ്യങ്ങൾ ടിവിയിൽ കണ്ടപ്പോഴാണ് ചേർത്തുവച്ച ചില്ലറകൾ ദുരിതാശ്വാസ പ്രവർത്തനത്തിന് നൽകാൻ തീരുമാനിച്ചത്. 
  ആശാരി പണിക്കാരനായ അച്ഛൻ വിജയനിൽ നിന്നും മൂന്നു വർഷമായി  ലഭിച്ച നാണയത്തുട്ടുകൾ സൈക്കിൾ വാങ്ങുന്നതിനായി ചേർത്തുവയ‌്ക്കുകയായിരുന്നു. സ്‌കൂൾ വഴി ചെറിയ തുക സംഭാവന നൽകാൻ പറഞ്ഞെങ്കിലും സ്വന്തം നാടിന്റെ അവസ്ഥ കണ്ടപ്പോൾ കൂടുതൽ എന്തെങ്കിലും ചെയ്യണമെന്ന‌് ആഗ്രഹിച്ചാണ് സൈക്കിളിനായി ചേർത്തുവ തുക കൈമാറിയത്. സൈക്കിൾ വാങ്ങാനുള്ള ആഗ്രഹമുണ്ടെങ്കിലും ഇനിയും പൈസ ചേർത്തുവച്ച് ആ സ്വപ്‌നം സാക്ഷാൽക്കരിക്കാനുള്ള ശ്രമം തുടരുമെന്ന് വിജയ് പറഞ്ഞു.
പ്രധാന വാർത്തകൾ
Top