17 November Saturday

ചൂട‌് അസഹനീയം

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018
പാലക്കാട‌്
പ്രളയത്തിനുശേഷം പെട്ടെന്ന‌് ചൂട‌് കൂടിയത‌് ജനങ്ങൾക്ക‌് പ്രശ‌്നമാകുന്നു.  മുണ്ടൂർ ഐആർടിസിയിൽ രേഖപ്പെടുത്തിയ കണക്കുപ്രകാരം ഈ മാസം ഒന്നു മുതൽ 12വരെ രേഖപ്പെടുത്തിയ ശരാശരി ചൂട‌്  33.08 ഡിഗ്രി സെൽഷ്യസാണ‌്‌. എന്നാൽ കഴിഞ്ഞവർഷം  ഇതേ കാലയളവിൽ രേഖപ്പെടുത്തിയതിനേക്കാൾ താപനില ഇത്തവണ ഒരു ഡിഗ്രി കുറവാണ‌്. 34.08 ആണ‌് 2017ൽ ഇതേ കാലയളവിൽ രേഖപ്പെടുത്തിയ ശരാശരി ചൂട‌്. 
ഈ മാസം ഒന്നു മുതലുള്ള കണക്ക‌് പരിശോധിച്ചാൽ ഒന്നാംതീയതിയിലെ ചൂട‌് 29 ഡിഗ്രി സെൽഷ്യസാണ‌്. തുടർന്നിങ്ങോട്ട‌് കൂടുന്ന സ്ഥിതിയാണ‌്. 9, 10 തീയതികളിൽ  34 ഡിഗ്രിയാണ‌് ചൂട‌്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ തുടർച്ചയായി 35 ഡിഗ്രിയിലെത്തി. അഞ്ചു മുതൽ തുടർച്ചയായി എല്ലാ ദിവസവും കുറഞ്ഞ ചൂട‌് 25 ഡിഗ്രി സെൽഷ്യസിൽ തുടരുന്നു. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ‌് ഉയർന്നതിനാൽ പകലുള്ളതിനേക്കാൾ കൂടുതൽ ചൂട‌് അനുഭവപ്പെടുന്നുണ്ട‌്. വരുംദിവസങ്ങളിൽ ചൂട‌് ഉയരുമെന്നാണ‌് സൂചന. വേനൽക്കാലത്തെപ്പോലെ  നദികളിലെയും കിണറുകളിലെയുമൊക്കെ വെള്ളം കുറയുകയും പാടങ്ങൾ വറ്റിവരളുകയും ചെയ്യുന്ന അവസ്ഥയാണുള്ളത‌്. കനത്ത മഴയ‌്ക്കും പ്രളയത്തിനുംശേഷം പെട്ടെന്നുണ്ടായ കാലാവസ്ഥാവ്യതിയാനം രോഗങ്ങൾക്ക‌് കാരണമാകുമെന്ന‌് ആരോഗ്യ വകുപ്പ‌് മുന്നറിയിപ്പ‌് നൽകുന്നുണ്ട‌്. എലിപ്പനിക്കും വയറിളക്കത്തിനുമൊക്കെ ശേഷം ഡെങ്കിപ്പനിയും വൈറൽപനിയുമൊക്കെ വ്യാപകമായിട്ടുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.
പ്രധാന വാർത്തകൾ
Top