23 September Sunday

സ്കൂളുകളിൽനിന്ന‌് 64 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018
പാലക്കാട‌്
നവകേരള നിർമാണത്തിന് ജില്ലയിലെ സ്കൂളുകളിലെ വിദ്യാർഥികൾ നൽകിയ സംഭാവന 63.98 ലക്ഷം രൂപയെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. ഒരു വിധത്തിലുള്ള നിർബന്ധിത പിരിവിലൂടെയല്ല തുക പിരിച്ചത്. സംസ്ഥാനത്തൊട്ടാകെയുള്ള വിദ്യാലയങ്ങളിലെ കുട്ടികൾ് അവരുടെ ദീർഘകാലത്തെ കുഞ്ഞു സമ്പാദ്യങ്ങൾ സംഭാവന ചെയ്താണ് സംസ്ഥാനത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നത്.  
ജില്ലയിൽ 1005 സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ 650 ഓളം സ്കൂളുകളിൽ നിന്നും ലഭിച്ച തുകയാണിത്. 
എല്ലാ സ്കൂളുകളുടെയും കണക്കുകൾ ലഭ്യമായാൽ തുക ഇതിലും കൂടാൻ സാധ്യതയുള്ളതായും അധികൃതർ അറിയിച്ചു.
 
പ്രധാന വാർത്തകൾ
Top