24 September Monday

വി ആർ കൃഷ‌്ണയ്യർ ലോ കോളേജിൽ എസ‌്എഫ‌്ഐക്ക്‌ എതിരി‌ല്ല

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018
പാലക്കാട‌് 
കലിക്കറ്റ‌് യൂണിവേഴ‌്സിറ്റിക്കു കീഴിലെ എലവഞ്ചേരി വി ആർ കൃഷ‌്ണയ്യർ ലോ കോളേജിൽ സ‌്റ്റുഡന്റ‌്സ‌് യൂണിയനിലേക്ക‌് നോമിനേഷൻ പിൻവലിക്കേണ്ട സമയം അവസാനിച്ചപ്പോൾ  എസ‌്എഫ‌്ഐ പാനൽ എതിരില്ലാതെ  തെരഞ്ഞെടുക്കെപ്പെട്ടു.  ആഹ്ലാദപ്രകടനം  എസ‌്എഫ‌്ഐ ജില്ലാ സെക്രട്ടറി എസ‌് കിഷോർ  ഉദ‌്ഘാടനം ചെയ‌്തു. ജില്ലാ സെക്രട്ടറിയറ്റംഗം  ജിത്തു, ഏരിയ ജോയിന്റ‌് സെക്രട്ടറി മണിക‌ണ‌്ഠൻ എന്നിവർ സംസാരിച്ചു. ശ്യാംകുമാർ സ്വാഗതവും  ഫിന്റോ തോമസ‌് നന്ദിയും പറഞ്ഞു. ടി സി അഭിജിത്ത‌്  അധ്യക്ഷനായി.  ഭാരവാഹികൾ: അക്ഷയ‌് ഡൊമിനിക‌്(ചെയർമാൻ),  രാഗിത(വൈസ‌് ചെയർപേഴ‌്സൺ), പ്രണവ‌്(ജനറൽ സെക്രട്ടറി), വിനിത(ജോയിന്റ‌് സെക്രട്ടറി), ടി സി ആദിത‌്(യുയുസി), ഫാസിൽ( ആർട‌്സ‌് ക്ലബ‌്),  ദിബീഷ‌്( മാഗസിൻ എഡിറ്റർ), അഭിജിത്ത‌് ബാബു(ജനറൽ ക്യാപ‌്റ്റൻ). 

 

പ്രധാന വാർത്തകൾ
Top