19 September Wednesday
പട്ടാമ്പി വൈസ‌് ചെയർപേഴ‌്സൺ തെരഞ്ഞെടുപ്പ്‌

നഗരസഭ ചെയർമാൻ വോട്ട‌് അസാധുവാക്കി

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018
പട്ടാമ്പി 
നഗരസഭയിലെ വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ  ചെയർമാൻ വോട്ട് അസാധുവാക്കി. വ്യാഴാഴ‌്ച നടന്ന വോട്ടെടുപ്പിലാണ‌് ചെയർമാൻ  കൊൺഗ്രസിലെ കെ എസ‌് ബി എ തങ്ങൾ വൊട്ട‌് അസാധുവാക്കിയത‌്. മുസ്ലിംലീഗാണ‌് വൈസ‌് ചെയർപേഴ‌്സൺ തെരഞ്ഞെടുപ്പിൽ മത്സരിച്ചത‌്. കോൺഗ്രസിലെ ആഭ്യന്തര പ്രശ‌്നമാണ‌് വോട്ട‌് അസാധുവാക്കാൻ ഇടയാക്കിയതെന്ന ആക്ഷേപവും ഉയർന്നു.
പട്ടാമ്പി നഗരസഭയിലെ യുഡിഎഫ് മുന്നണിധാരണ പ്രകാരമാണ് രണ്ടര വർഷത്തിനു ശേഷം ചെയർമാൻ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പുകൾ നടന്നത്. 
ആദ്യ രണ്ടരവർഷം മുസ്ലിംലീഗിനും പിന്നീട‌് കോൺഗ്രസിനുമാണ് ചെയർമാൻസ്ഥാനം. ഇതിനെ തുടർന്ന് പുതിയ ചെയർമാനായി കോൺഗ്രസിലെ കെ എസ‌് ബി എ തങ്ങളെ തെരഞ്ഞെടുത്തിരുന്നു. വൈസ‌് ചെയർപേഴ്‌സൺ സ്ഥാനാർഥിയായി മുസ്ലിംലീഗിലെ കെ ജയലേഖയും സിപിഐ എമ്മിലെ പി ഗീതയുമാണ് മത്സരിച്ചത്. 
ആറിനെതിരെ 18 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയലേഖ വിജയിച്ചുവെങ്കിലും ചെയർമാന്റെ വോട്ട് അസാധുവാക്കപ്പെട്ടു. ബാലറ്റ് പേപ്പറിൽ പേരെഴുതാതെയാണ് ചെയർമാൻ വോട്ട് ചെയ്തത്. വിഷയം ചർച്ചയായതോടെ വോട്ട് അസാധുവായത് തന്റേതാണെന്ന വാദവുമായി മുൻ ചെയർമാർ കെ പി വാപ്പുട്ടി രംഗത്തുവന്നെങ്കിലും വാദം അംഗീകരിക്കപ്പെട്ടില്ല.
പ്രധാന വാർത്തകൾ
Top