18 August Saturday
ഒറ്റപ്പാലം നഗരസഭ

ബസ‌്സ‌്റ്റാൻഡ‌് കം ഷോപ്പിങ‌് കോംപ്ലക്സ‌്: വ്യവസ്ഥകൾക്ക‌് അംഗീകാരമായി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018
ഒറ്റപ്പാലം 
നഗരസഭ പുതുതായി നിർമിച്ച ബസ‌്സ്റ്റാൻഡ‌് കം ഷോപ്പിങ‌് കോംപ്ലക‌്സിലെ കടമുറികൾ വാടകയ്ക്ക് നൽകാനായി തയ്യാറാക്കിയ നിബന്ധനകളും പൊതു വ്യവസ്ഥകൾക്കും കൗൺസിൽ യോഗത്തിൽ അംഗീകാരമായി. കെട്ടിടത്തിലെ 108 മുറികളും രണ്ട‌് ഹാളുകളുമാണ് ഇപ്പോൾ ലേലം ചെയ്യുന്നത്. ഇതിൽ താഴെത്തെ നിലയിൽ 51 മുറികളും ഹോട്ടലുകൾക്കും മറ്റും ഉപയോഗിക്കാൻ 860 സ‌്ക്വയർ ഫീറ്റുള്ള ഒരു ഹാളും ഒന്നാം നിലയിൽ 57 മുറികളും 1154 സ‌്ക്വയർ ഫീറ്റുള്ള ഒരു ഹാളുമാണ് ലേലത്തിന് തയ്യാറായിരിക്കുന്നത്. താഴത്തെ  നിലയിലെ മുൻ വശത്തുള്ള മുറികൾക്ക് 20 ലക്ഷം രൂപ അഡ്വാൻസും സ‌്ക്വയർ ഫീറ്റിന് 70 രൂപ വാടകയും പിൻവശത്തെ മുറികൾക്ക് 15 ലക്ഷം രൂപ അഡ്വാൻസും സ‌്ക്വയർ ഫീറ്റിന് 60 രൂപ അടിസ്ഥാനവാടകയും ഒന്നാം നിലയിലെ മുൻ വശത്തുള്ള മുറികൾക്ക് പത്ത‌് ലക്ഷം രൂപ അഡ്വാൻസും സ‌്ക്വയർ ഫീറ്റിന്  70രൂപ അടിസ്ഥാന വാടകയും പിൻവശത്തെ മുറികൾക്ക് ഏഴ‌് ലക്ഷം രൂപ അഡ്വാൻസും സ‌്ക്വയർ ഫീറ്റിന് 50 രൂപ അടിസ്ഥാന  വാടകയും
താഴത്തെ നിലയിലുള്ള റെസ‌്റ്റോറന്റ് ഹാളിന് 40 ലക്ഷം രൂപ അഡ്വാൻസും സ‌്ക്വയർ ഫീറ്റിന് 70 രൂപ അടിസ്ഥാന വാടകയും മുകളിലുള്ള ഹാളിന് 30 ലക്ഷം അഡ്വാൻസും സ‌്ക്വയർ ഫീറ്റിന് 60 രൂപ അടിസ്ഥാന വാടകയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ആകെ മുറികളിൽ പത്ത‌് ശതമാനം എസ‌്‌സി വിഭാഗക്കാർക്കും മുന്നുശതമാനം വികലാംഗർക്കും സംവരണം ചെയ്തിട്ടുണ്ട്. ഇരുവിഭാഗക്കാർക്കും നിശ്ചയിച്ചിട്ടുള്ള അഡ്വാൻസിലും വാടകയിലും 25 ശതമാനം ഇളവും ചെയ്തിട്ടുണ്ട്. പഴയ കെട്ടിടത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്നവർക്ക് ലേലത്തിൽ  പ്രത്യേക പരിഗണന നൽകും.നിലവിലെ ബസ‌്‌സ‌്റ്റാൻഡിലുള്ള കെട്ടിടം പൊളിക്കുന്നതിനുള്ള നടപടിയും ഉണ്ടാകണമെന്ന് നഗരസഭാ അംഗങ്ങൾ അറിയിച്ചു. 
ജൂൺ മാസത്തിൽതന്നെ ലേല നടപടികൾ നടക്കുമെന്ന് ചെയർമാൻ എൻ എം നാരായണൻ നമ്പൂതിരി അറിയിച്ചു.
 
പ്രധാന വാർത്തകൾ
Top