24 September Monday

ഓൺലൈൻ വെട്ടിപ്പ് കോടികൾ തട്ടാൻ ശ്രമിച്ച സംഘത്തലവൻ പിടിയിൽ

സ്വന്തം ലേഖകൻUpdated: Tuesday Mar 13, 2018

ദീപക് േസത്തിയ

തൃശൂർ > ഓൺലൈൻ തട്ടിപ്പിലൂടെ കോടികൾ തട്ടിയെടുക്കാൻ ശ്രമിച്ച സംഘത്തിലെ തലവൻ പൊലീസ് പിടിയിലായി. രാജസ്ഥാന് ഉദയപുർ സ്വദേശി ഡോൺ എന്നറിയപ്പടുന്ന  ദീപക് േസത്തിയയാണ് (36) അറസ്റ്റിലായത്.  
തൃശൂർ  തോംസൺ ഗ്രൂപ്പ് കമ്പനിയുടെ കാത്തലിക് സിറിയൻ  ബാങ്ക്് അക്കൗണ്ടുകളും കമ്പനിയുടെ മെയിലുകളും ഹാക്ക്െചയ്ത് പണം തട്ടിയെടുത്തെന്നാണ് കേസ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പൊലീസ് അന്വേഷിക്കുന്ന ഇയാളെ  തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ രാഹുലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘമാണ് അറസ്റ്റ് ചെയ്തത്. 
2017 ആഗസ്ത് ഏഴിനാണ്  തോംസൺ ഗ്രൂപ്പ് കമ്പനി കാത്തലിക് സിറിയൻ  ബാങ്കിേലക്കയച്ച ഇ െമയിലുകൾ ഹാക്ക് ചെയ്ത് തിരുത്തലുകൾ വരുത്തിയത്.  കമ്പനിയുടെ അക്കൗണ്ടിൽനിന്ന് ആറുലക്ഷത്തോളം രൂപ ഒാൺെെലനിലൂടെ തട്ടിെയടുക്കുകയായിരുന്നു.  വീണ്ടും മെയിൽ തിരുത്തി  മൂന്നുകോടിയോളം രൂപ തട്ടിെയടുക്കാൻ ശ്രമിെച്ചങ്കിലും  ബാങ്കധികൃതർക്ക്  സംശയം തോന്നി കമ്പനിയെ അറിയിച്ചപ്പോഴാണ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. തോംസൺ ഗ്രൂപ്പും കാത്തലിക് സിറിയൻ ബാങ്കും  തൃശൂർ ഈസ്റ്റ് പൊലീസിനെ അറിയിച്ചതനുസരിച്ച്  തട്ടിപ്പിന് കേസെടുത്തു. 
 കമീഷണർ രാഹുൽ ആർ നായർ,  തൃശൂർ ഈസ്റ്റ് സിഐ  കെ സി സേതുവിന്റെ േനതൃത്വത്തിൽ  പ്രത്യേക അനേ്വഷകസംഘം  രൂപീകരിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ഒാൺലൈൻ തട്ടിപ്പുസംഘത്തിലുൾപ്പെട്ട അമൃത് അഗർവാൾ, അജയ്ഷാഹു എന്നിവരെ കഴിഞ്ഞ ഒക്ടോബറിൽ മുംബൈയിൽനിന്ന്  അറസ്റ്റ് െചയ്തിരുന്നു. ദക്ഷിണാഫ്രിക്കൻ, കാമറൂൺ, നൈജീരിയ തുടങ്ങീ രാജ്യങ്ങളിലുള്ള വിദേശികളാണ് ഓൺലൈൻ തട്ടിപ്പിനു സഹായിക്കുന്നതെന്ന് ദീപക് േസത്തയിൽനിന്ന് വിവരം ലഭിച്ചു. 
വ്യാജ ഐഡി കാർഡുകൾ ഉപയോഗിച്ചാണ് തട്ടിപ്പ്. വിവിധ സംസ്ഥാനങ്ങളിൽ ഫ്ളാറ്റുകൾ വാടകയ്ക്ക് എടുത്ത് കരാർ കാണിച്ച് ആധാറും മൊബൈലും എടുക്കും. സൈബർസെല്ലിന്റെ സഹായത്തോടെ ഡൽഹി, ഛത്തീസ്ഗഡ്, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ അന്വേഷണം നടത്തിയതിനൊടുവിൽ രാജസ്ഥാനിൽനിന്നാണ്  പ്രതി പിടിയിലായത്. 
എഎസ്ഐ ജോസഫ്, വിനയകുമാർ, സിപിഒ ടി വി ജീവൻ, എ കെ സിബു, പ്രശോഭ്, മിഥുൻ, ഹരീഷ്, അജിത്, ഹരി എന്നിവരും അന്വേഷകസംഘത്തിലുണ്ടായിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top