27 May Sunday

കുടിവെള്ളക്ഷാമം: ഡിവൈഎഫ്ഐ ഭാരതപ്പുഴയില്‍ താല്‍ക്കാലിക തടയണ നിര്‍മ്മിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018

ഭാരതപ്പുഴയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ താൽക്കാലിക തടയണ നിർമിക്കുന്നു

 

പാഞ്ഞാൾ > നീരുറവ വറ്റിക്കൊണ്ടിരിക്കുന്ന ഭാരതപ്പുഴയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ താൽക്കാലിക തടയണ നിർമിച്ചു. ഡിവൈഎഫ്ഐ പൈങ്കുളം സെന്റർ യൂണിറ്റും മാവിൻചുവടു യൂണിറ്റുമാണ് ശ്രമദാനത്തിന് മുന്നിട്ടിറങ്ങിയത്. തിരുവഞ്ചിക്കുഴി അമ്പലത്തിനു സമീപത്തെ പമ്പ്ഹൗസിന് സമീപത്തായാണ് തടയണ നിർമിച്ചത്. സിപിഐ എം പാഞ്ഞാൾ ലോക്കൽ കമ്മിറ്റിയംഗം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി എസ് സുഗേഷ്, കെ എസ് സുജിത്ത്, ഹരി, ഗിരീഷ്, മനു, മനേഷ്, കൃഷ്ണകുമാർ, പ്രവീൺ, ശ്രീജിത്ത്, ശരത്ത്, അർജുൻ, രാമു, ശങ്കരനാരായണൻ, രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
 
പ്രധാന വാർത്തകൾ
Top