19 July Thursday

നിരീക്ഷണവും ശ്രദ്ധയും ആര്‍ജിക്കണം: മണ്ണൂര്‍ രാജകുമാരനുണ്ണി

വെബ് ഡെസ്‌ക്‌Updated: Sunday Nov 12, 2017

അക്ഷരമുറ്റം ക്വിസ് മത്സരത്തിന്റെ സമാപനം മണ്ണൂര്‍ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്യുന്നു

 

പാലക്കാട് > ദിവസവും വിജ്ഞാനത്തിന്റെ വിവിധ രൂപങ്ങള്‍ വായനക്കാരുടെ കൈകളിലെത്തിക്കുന്ന ദേശാഭിമാനി തുറന്നു വയ്ക്കുന്നത് വിജ്ഞാനത്തിന്റെ ഭണ്ഡാരമാണെന്ന് മണ്ണൂര്‍ രാജകുമാരനുണ്ണി പറഞ്ഞു. അക്ഷരമുറ്റം ക്വിസ് ജില്ലാമത്സരത്തിന്റെ സമാപന യോഗം  ഉദ്ഘാടനം ചെയ്യുകയായിരുന്നൂ അദ്ദേഹം. കൈയിലെത്തുന്ന അറിവിനെ എഴുതി സൂക്ഷിക്കുകയും അതിനെ നിരന്തരം വായിച്ച് മനസ്സിലാക്കുകയും വേണം. പത്ത് പുസ്തകം വായിക്കുന്നതിനേക്കാള്‍ ഒരു പുസ്തകം പത്തുതവണ വായിക്കുന്നതാണ് നല്ലത്. വിദ്യാര്‍ഥികള്‍ നിരീക്ഷണവും ശ്രദ്ധയും ശീലിക്കണം. ഒപ്പം തന്നെ സത്യസന്ധതയും പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top