Top
19
Sunday, November 2017
About UsE-Paper
അക്ഷരമുറ്റം

വിശപ്പുമാറ്റാന്‍ പോരാടുന്നവര്‍ക്കൊപ്പം നില്‍ക്കണം: ആര്‍ എസ് ബാബു

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌

 

പാലക്കാട് > വിശപ്പുമാറ്റാന്‍ പോരാട്ടം നടത്തുന്നവരോടാണ് ചങ്ങാത്തം കൂടേണ്ടതെന്ന് മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു പറഞ്ഞു. അക്ഷരമുറ്റം ക്വിസ് ജില്ലാതല മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ വികാരം വിശപ്പാണ്. നമുക്കൊപ്പമുള്ളവര്‍ക്ക് വിശക്കുന്നുണ്ടോയെന്ന് നാം ആദ്യം തിരിച്ചറിയുകയാണ് പ്രധാനം.
ബിബിസി നടത്തിയ സര്‍വേയില്‍ ജനങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന വാക്കായി കണ്ടെത്തിയത് 'അമ്മ' എന്ന പദമാണ്. എന്നാല്‍ അതിനൊക്കെ അപ്പുറത്തെ വികാരം വിശപ്പു തന്നെയാണ്. വംശീയ വിദ്വേഷവും വര്‍ണ വിവേചനവുമൊക്കെ ലോകത്ത് ഇന്നുമുണ്ട്. നിറം നോക്കി ജനങ്ങളെ വേര്‍തിരിക്കുന്നത് തെറ്റാണ്. ഭക്ഷണത്തിന്റെയും നിറത്തിന്റെയോ ഒക്കെ പേരിലുള്ള വിവേചനങ്ങള്‍ ഉണ്ടാവാന്‍ പാടില്ല. നമുക്കിഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനും നിറം തെരഞ്ഞെടുക്കാനുമൊക്കെ സാധിക്കണം. ലോകമൊരു ചെറിയ ലോകമായി നമ്മുടെ സ്വീകരണമുറിയില്‍ വിരല്‍ത്തുമ്പിലുണ്ട്. എന്നാല്‍ കണ്‍മുന്നിലുള്ളത് നാം കാണുന്നുണ്ടോയെന്നത്് സംശയമാണ്. 
എന്റെ സുഖം എന്നതിലപ്പുറം എല്ലാവര്‍ക്കും നാളെ സുഖം വരാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. അങ്ങനെയൊരു നാളയെ സൃഷ്ടിക്കാനുള്ള മാര്‍ഗങ്ങളിലൊന്നായി അക്ഷരമുറ്റം മാറട്ടേയെന്ന് അദ്ദേഹം പറഞ്ഞു.