Top
25
Sunday, February 2018
About UsE-Paper
സിപിഐ എം ജില്ലാ സമ്മേളനം

സഹകരണജീവനക്കാര്‍ 3 ദിവസത്തെ ശമ്പളം നല്‍കും

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌
കെസിഇയു മണ്ണാര്‍ക്കാട് ഏരിയ കണ്‍വന്‍ഷന്‍ സിഐടിയു ജില്ലാ പ്രസിഡന്റ് പി കെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

 

 
മണ്ണാര്‍ക്കാട് > സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി ഏരിയയിലെ മുഴുവന്‍ സഹകരണ ജീവനക്കാരും മൂന്ന് ദിവസത്തെ ശമ്പളം നല്‍കാന്‍ കെ സി ഇ യു ഏരിയാ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. കേരള കോഓപ്പറേറ്റീവ് എംപ്ളോയീസ് യൂണിയന്‍(കെസിഇയുസിഐടിയു)ഏരിയ കണ്‍വന്‍ഷന്‍ സിഐടിയു ജില്ലാ പ്രസിഡന്റ്  പി കെ  ശശി എംഎല്‍എ ഉദ്ഘാടനം ചെയ്തു. 
ഏരിയ പ്രസിഡന്റ് പി കെ മോഹന്‍ദാസ് അധ്യക്ഷനായി. കെസിഇയു ജില്ലാ സെക്രട്ടറി പി മനോമോഹനന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി എസ് അജയകുമാര്‍ , എം പുരുഷോത്തമന്‍, പി  ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. എസ് അജയകുമാര്‍ നന്ദി പറഞ്ഞു.