Top
24
Friday, November 2017
About UsE-Paper

പ്രഭാതം ബാലന്‍ കെ നായര്‍ നാടകോത്സവം തുടങ്ങി

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌
ഷൊര്‍ണൂര്‍ പ്രഭാതം കയര്‍ നാടകോത്സവം സംഗീതനാടക അക്കാദമി അധ്യക്ഷ കെപിഎസി ലളിത ഉദ്ഘാടനം ചെയ്യുന്നുലാസാംസ്കാരിക വേദിയുടെ ബാലന്‍ കെ നാ

 

ഷൊര്‍ണൂര്‍ > പ്രഭാതം കലാസാംസ്കാരിക വേദി സംഘടിപ്പിക്കുന്ന  ബാലന്‍ കെ നായര്‍ നാടകോത്സവത്തിന് തിരിതെളിഞ്ഞു.  കേരള സംഗീത നാടക അക്കാദമി അധ്യക്ഷ കെ പി എ സി ലളിത ഉദ്ഘാടനം ചെയ്തു. പ്രഭാതം കലാസാംസ്കാരിക വേദി പ്രസിഡന്റ് എം ആര്‍ മുരളി അധ്യക്ഷനായി. നഗരസഭ അധ്യക്ഷ വി വിമല, ബാലന്‍ കെ നായരുടെ ഭാര്യ ആര്‍ ശാരദ, മക്കളായ ആര്‍ ബി അനില്‍കുമാര്‍, ആര്‍ ബി മേഘനാഥന്‍, ആര്‍ ബി അജയകുമാര്‍, കെ ആര്‍ മോഹന്‍ദാസ്, ബാല്‍സണ്‍ ഷൊര്‍ണൂര്‍, സി എന്‍ ഭവദാസനുണ്ണി എന്നിവര്‍ സംസാരിച്ചു. എ എന്‍ ഗണേഷ് നഗറായ കെ വി ആര്‍ സ്കൂളിലാണ്  ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന നാടകോത്സവം നടക്കുക.തൃശൂര്‍ നവമിത്രയുടെ ഒരാള്‍ എന്ന നാടകത്തോടെയാണ്  തുടക്കമായത്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആഴം,അമ്മിച്ചമ്മന്തി, എം.ടിയും ഞാനും, നോക്കുകുത്തി, ഡയറികുറിപ്പ്, ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി, കാളിദാസ കലാകേന്ദ്രം കരുണ,  മൂന്ന് ഇന്ത്യന്‍ പൌരന്‍മാരുടെ ഒരുദിവസം എന്നീ നാടകങ്ങള്‍ അവതരിപ്പിക്കും. 18ന് വൈകീട്ട് നടി നിലമ്പൂര്‍ ആയിഷക്ക് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ പ്രഭാതം ബാലന്‍ കെ നായര്‍ പുരസ്കാരം സമര്‍പ്പിക്കും. 19ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍, മുല്ലനേഴി കവിതാ ആലാപന മത്സര വിജയികള്‍ക്ക്  അവാര്‍ഡും സമ്മാനിക്കും.