14 December Friday

നെല്ല‌് സംഭരണത്തിന്‌ വിപുലമായ പദ്ധതി പരിഗണനയിൽ– മന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

എലപ്പുള്ളി പാഡിക്കോയിലെ നവീകരിച്ച ആധുനിക അരി മില്ല് മന്ത്രി ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട‌് 
നെല്ല‌് സംഭരിക്കുന്നതിന‌് വിപുലമായ പദ്ധതിയെക്കുറിച്ച‌് വ്യവസായ വകുപ്പ‌് ആലോചിക്കുന്നതായി മന്ത്രി ഇ പി ജയരാജൻ. എലപ്പുള്ളി പാഡികോ അങ്കണത്തിൽ പുതിയ സാങ്കേതിക വിദ്യയായ കുക്കർ ഉൾപ്പെടുത്തി 60 ടൺ പാഡി പാർബോയിലിങ്‌ ആൻഡ‌് ഡ്രൈയർ നവീകരിച്ച യൂണിറ്റിന്റെ ഉദ‌്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 
കേരള‌ത്തിലെ മുഴുവൻ നെല്ലും പൊതുമേഖലാ സ്ഥാപനംവഴി സംഭരിക്കണം. അരിയാക്കി സിവിൽ സപ്ലൈസ‌് വഴി വിതരണവും തവിട‌് കാലിത്തീറ്റ നിർമാണശാലയ‌്ക്ക‌് വിതരണം ചെയ്യാനും ഉമി കത്തിച്ച‌് കരിയാക്കി ഔഷധ നിർമാണശാലകൾക്ക‌് നൽകുകയും വേണം. ഇത്തരത്തിൽ വിപുലമായ പദ്ധതിയാണ‌് ആലോചിക്കുന്നത‌്. വ്യവസായ വകുപ്പിന്റെ സബ‌്ജക്ട‌് കമ്മിറ്റിയിൽ ഇതേക്കുറിച്ച‌് ചർച്ച നടത്തിയിരുന്നു. പാഡികോ നടപ്പാക്കിയ പദ്ധതി ഇത്തരത്തിൽ മാതൃകയാണ‌്. കൂടുതൽ വിപുലീകരിച്ച‌് ജില്ലയിലെ മുഴുവൻ നെല്ലും സംഭരിക്കാൻ പാഡികോയ‌്ക്ക‌് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. 
കർഷകരിൽനിന്ന‌് കൃത്യമായ സമയത്ത‌് സംഭരണം, സംഭരിക്കുന്ന സമയത്ത‌ുതന്നെ വില നൽകൽ തുടങ്ങിയവയാണ‌് ലക്ഷ്യമിടുന്നത‌്. ഇതുപ്രകാരം നെല്ലുൽപ്പാദനം വർധിപ്പിക്കാനുമാകും. കൈത്തറി രംഗത്തെ സംരക്ഷിക്കാൻ സർക്കാർ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട‌്. വിദ്യാലയങ്ങളിൽ യൂണിഫോമിന‌് കൈത്തറി കൊണ്ടുവന്നത‌് ഇതിന്റെ ഭാഗമായാണ‌്. കൈത്തറി രംഗത്തെ ആധുനികവൽക്കരിക്കാനും നടപടി സ്വീകരിച്ചു. കേരളത്തിന്റെ സമഗ്രവികസനമാണ‌് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 
പാഡികോ പ്രസിഡന്റ‌് എസ‌് സുഭാഷ‌്ചന്ദ്രബോസ‌് അധ്യക്ഷനായി. സെക്രട്ടറി പി എസ‌് ജീവൻ റിപ്പോർട്ട‌് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത‌് സ‌്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ സുധാകരൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ജി രാജ‌്മോഹൻ, ജോയിന്റ‌് രജിസ‌്ട്രാർ എം കെ ബാബു, എലപ്പുള്ളി പഞ്ചായത്ത‌് പ്രസിഡന്റ‌് എ തങ്കമണി, ബ്ലോക്ക‌് പഞ്ചായത്തംഗം ഹരിദാസ‌്, സി സതീശൻ, കെസിഇയു സെക്രട്ടറി  സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. പാഡികോ ഡയറക്ടർ കെ ആർ സുരേഷ‌്കുമാർ സ്വാഗതവും വൈസ‌് പ്രസിഡന്റ‌് സുലേഖ നന്ദിയും പറഞ്ഞു. 
നേരത്തെ 30 ടൺ നെല്ല‌് പുഴുക്കി അരിയാക്കാനുള്ള സംവിധാനമായിരുന്നു പാഡികോ മില്ലിലുണ്ടായിരുന്നത‌്. നവീകരിച്ചതോടെ പ്രതിദിനം 60 ടൺ നെല്ല‌് പ്രതിദിനം അരിയാക്കിമാറ്റാം. രണ്ട‌് ഷിഫ‌്റ്റിലായി 120 ടൺ നെല്ല‌് അരിയാക്കി മാറ്റാനാകും.  2200 ചാക്ക‌് അരിയുണ്ടാക്കാം. പാലക്കാട‌്, ചിറ്റൂർ താലൂക്കുകളിലെ നെല്ല‌് സംഭരിക്കാനാകുമെന്നാണ‌് പ്രതീക്ഷ.
 
പ്രധാന വാർത്തകൾ
Top