17 December Monday

മഴവിൽനിറങ്ങളിലാടി നഗരം

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

ഗവ.വിക്ടോറിയ കോളേജിലെ വുമൺ ഡെവലപ‌്മെന്റ‌് സെല്ലിന്റെ ആഭിമുഖ്യത്തിൽ നഗരത്തിൽ നടത്തിയ പ്രകടനം

പാലക്കാട്
പാലക്കാടിന് ആദ്യ അനുഭവമായി ലൈംഗിക ന്യൂനപക്ഷങ്ങളുടെ സ്വാഭിമാന ഘോഷയാത്ര. മഴവിൽ നിറങ്ങൾ ചാലിച്ച് സദാചാരത്തിന്റെ വേലികൾ തകർത്ത് മനുഷ്യർ തെരുവിൽ നൃത്തം ചവിട്ടി. നഗരവീഥികളിൽ ഘോഷയാത്ര കണ്ടവർക്ക് കൗതുകമായി. ആദ്യമായാണ് സമൂഹത്തിൽ മാറ്റിനിർത്തപ്പെട്ടവർ പാലക്കാട്ട് ഒത്തുകൂടുന്നത്. വിക്ടോറിയ കോളേജ‌് മുതൽ അഞ്ചുവിളക്കുവരെയായിരുന്നു ഘോഷയാത്ര. 
ഗവ.വിക്ടോറിയ കോളേജിലെ വുമൺ ഡെവലപ‌്മെന്റ‌് സെല്ലാണ് സ്വവർഗ രതിക്കാരുടെ ഘോഷയാത്ര സംഘടിപ്പിച്ചത്. ഇതിന് മുന്നോടിയായി ചർച്ചയും നടന്നു. പാലക്കാട്ടുകാരനും എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയുമായ ട്രാൻസ്മെൻ പ്രവീൺനാഥ് മുഖ്യാതിഥിയായി. 
ബംഗളൂരു, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിൽനിന്ന് ക്വീർ കമ്യൂണിറ്റിയിലെ അംഗങ്ങളെത്തി. സ്വത്വം വെളിപ്പെടുത്തിയ പാലക്കാട്ടെ ശ്രീദേവി, സ്റ്റെല്ല, വൈഗ എന്നിവരും ഘോഷയാത്രയിൽ അണിചേർന്നു.
പ്രധാന വാർത്തകൾ
Top