24 October Wednesday
സ‌്റ്റാർട്ട്‌ അപ‌് സമ്മിറ്റ‌് ഇന്ന‌്

നവീന ആശയങ്ങളുണ്ടോ, സമ്പാദ്യം സ്വന്തമാക്കാം

സ്വന്തം ലേഖകൻUpdated: Friday Oct 12, 2018

  

 
പാലക്കാട‌്
കായികാധ്വാനമില്ലാതെ പറമ്പും പാടവും കിളയ‌്ക്കാനുള്ള ഉപകരണം മുതൽ ആൻജിയോ പ്ലാസ‌്റ്റി കഴിഞ്ഞ രോഗിയെ വീട്ടിലിരുത്തി പരിശോധിക്കാനുതകുന്ന ഉപകരണംവരെ കേരളത്തിലെ യുവ സംരംഭകരുടെ മനസ്സിലുണർന്ന ആശയങ്ങളായിരുന്നു. കോഴിക്കോട്ടെ  സ്വകാര്യ ആശുപത്രിയുടെ മാനേജിങ‌് ഡയറക്ടറാണ‌് ആൻജിയോപ്ലാസ‌്റ്റി കഴിഞ്ഞവരെ ആശുപത്രിയിൽ വരാതെ പരിശോധിക്കാൻ  ഉപകരണമെന്ന ആശയവുമായി രംഗത്തുവന്നത‌്. ആൻഡ്രോയിഡ‌് മൊബൈൽ ഫോണിന്റെ സഹായത്തോടെ രോഗിയുടെ ആരോഗ്യനില വിലിയിരുത്താനുള്ള വിദ്യയാണ‌് വികസിപ്പിച്ചെടുത്തത‌്.
കാർഷിക മേഖലയിലും നവ ആശയങ്ങളുമായി കടന്നുവന്നവർ ഏറെ. ഇതിലൊന്നായിരുന്നു കൊച്ചിയിൽ അവതരിപ്പിച്ച കിളയ‌്ക്കാനുള്ള ഉപകരണവും കണ്ണൂരിലെ ഒരുകൂട്ടം വിദ്യാർഥികളുടെ നേതൃത്വത്തിൽ മണ്ണിര എന്ന ഗ്രൂപ്പ‌് വികസിപ്പിച്ച നിലം ഉഴൽ യന്ത്രം, ഫാർമേഴ‌്സ‌് ഫ്രഷ‌് എന്ന പേരിൽ ആരംഭിച്ച ജൈവ പച്ചക്കറി വിപണന കേന്ദ്രം തുടങ്ങിയവയും കാർഷികമേഖലയുമായി ബന്ധപ്പെട്ട‌് ആരംഭിച്ച സ‌്റ്റാർട്ടപ്പിനുദാഹരണമാണ‌്.നൂതന ആശയങ്ങളെ പരിപോഷിപ്പിക്കാനും യുവസംരഭകർക്ക‌് പ്രചോദനമേകാനും കേരള സ‌്റ്റാർട്ട‌്അപ‌് മിഷൻ നടത്തിയ പ്രവർത്തനങ്ങൾ ഇൗ മേഖലയിൽ വൻ കുതിച്ചുചാട്ടമാണ‌ുണ്ടാക്കിയത‌്. കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ സംസ്ഥാനത്ത‌് 1500 നടുത്ത‌് സ‌്റ്റാർട്ട‌് അപ്പുകളാണ‌് കേരള സ‌്റ്റാർട്ട‌് അപ‌് മിഷൻ സഹായത്തോടെ ആരംഭിച്ചത‌്. സ‌്റ്റാർട്ട‌് അപ്പുകളുടെ കാര്യത്തിൽ ഏറെ പുറകിലായ പാലക്കാട്ട‌് പുത്തൻ പദ്ധതികൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാ‌ണ‌്.  
കാർഷിക സമൃദ്ധിയുടെയും വ്യവസായങ്ങളുടെയും നാടായതിനാൽ ജില്ലയിൽ സ‌്റ്റാർട്ട‌് അപ്പുകൾക്ക‌് സാധ്യതയേറെയെന്ന‌് വിദഗ‌്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിലേക്കുള്ള ആദ്യ ചുവടുവയ‌്പ്പാകും വെള്ളിയാഴ‌്ച നടക്കുന്ന സ‌്റ്റാർട്ട‌് അപ‌് സമ്മിറ്റ‌്. കേരള സ‌്റ്റാർട്ട‌് അപ‌് മിഷൻ, നാസ്കോം, ടൈ എന്നീ സ്‌ഥാപനങ്ങളുമായി സഹകരിച്ച‌ാണ‌് സമ്മിറ്റ‌്. ഹോട്ടൽ ഫോർട്ട‌് പാലസിൽ രാവിലെ ഒമ്പതിന‌് സമ്മിറ്റ‌് ആരംഭിക്കും. യുവസംരംഭകർക്കും എംബിഎ എൻജിനിയറിങ‌് കഴിഞ്ഞവർക്കും വിദ്യാർഥികൾക്കും പങ്കെടുക്കാം.
പാലക്കാട‌്, കണ്ണൂർ ജില്ലകളിൽ കേരള സ‌്റ്റാർട്ട‌് അപ‌് മിഷൻ കേന്ദ്രം ആരംഭിക്കുന്നതിന‌് മുന്നോടിയായാണ‌് സമ്മിറ്റ‌് നടക്കുന്നത‌്. നിലവിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട‌്, കാസർകോട‌് എന്നിവിടങ്ങളിൽ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട‌്. യുവസംരംഭകർക്ക‌് തങ്ങളുടെ ആശയങ്ങൾ വിപുലീകരിക്കാനുള്ള ഇടമായാണ‌് ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുക‌. സബ‌്സിഡി നിരക്കിൽ യുവസംരംഭകർക്ക‌് വ്യവസായ വികസനത്തിന‌് സ്ഥലം നൽകും. ഇതിനുപുറമെ അവർക്കാവശ്യമായ എല്ലാ സഹായങ്ങളും കേരള സ‌്റ്റാർട്ട‌് അപ‌് മിഷൻ ഒരുക്കുന്നുണ്ട‌്. 15 ലക്ഷം രൂപവരെ ഗ്രാന്റ‌്, 10 ലക്ഷത്തിന്റെ സീഡ‌് ലോൺ എന്നിവയും ലഭ്യമാക്കുന്നുണ്ട‌്. വിജയകരമായി പ്രവർത്തിക്കുന്ന സ‌്റ്റാർട്ട‌് അപ്പുകൾക്ക‌് 50 ശതമാനം ഓഫീസ‌് വാടകയും ലഭ്യമാക്കും. വെള്ളിയാഴ‌്ച നടക്കുന്ന സമ്മിറ്റിനുശേഷം കൂടുതൽപേർ ഇൗ മേഖലയിലേക്ക‌് കടന്നു വരുമെന്ന പ്രതീക്ഷയിലാണ‌് കേരള സ‌്റ്റാർട്ട‌് അപ‌് മിഷൻ പ്രവർത്തകർ.
 
പ്രധാന വാർത്തകൾ
Top