13 November Tuesday
താൽക്കാലികമായിഅടച്ച കുഴികൾ മഴയെത്തിയതോടെ വീണ്ടും കുളമായി

കുതിരാൻ യാത്ര ദുരിതയാത്ര

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018
പാലക്കാട‌്
മഴയിൽ റോഡുകൾ തകർന്നതോടെ കുതിരാൻ 'ദുരിതയാത്ര'യായി. കുണ്ടും കുഴിയും വെള്ളം നിറഞ്ഞ‌് കുളങ്ങളായി. ചരക്കുവാഹനങ്ങളുൾപ്പെടെ കുഴിയിൽ കുടുങ്ങുന്നത‌് പതിവായതോടെ ഗതാഗതക്കുരുക്ക‌് മണിക്കൂറുകൾ നീളുന്നു. യാത്രാദുരിതം ഏറിയതോടെ നാട്ടുകാരും യാത്രക്കാരും ശക്തമായ പ്രതിഷേധത്തിലാണ‌്.
താൽക്കാലികമായിഅടച്ച കുഴികൾ മഴയെത്തിയതോടെ വീണ്ടും കുളമായി. വെള്ളം നിറഞ്ഞ‌് കിടക്കുന്നതിനാൽ കുഴികൾ കാണാനാവാത്ത സ്ഥിതിയുമാണ‌്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി വാഹനങ്ങൾ കുഴിയിൽ കുടുങ്ങി ഗതാഗതം സ‌്തംഭിച്ചിരുന്നു. രാത്രിയും ഗതാഗതസ‌്തംഭനം പതിവായി‌‌രിക്കുകയാണ‌്. ഇരുമ്പുപാലത്തിന‌് സമീം റോഡ‌് തന്നെയില്ലാത്ത നിലയാണ‌്. ചളിയും കുഴിയുമായി റോഡ‌് തോടായി. കുതിരാൻ കയറ്റത്തിലും റോഡ‌് പൊളിഞ്ഞ‌് കുഴികളായി. 
ലക്ഷക്കണക്കിന‌് വാഹനങ്ങളാണ‌് കുതിരാൻ കടന്ന‌് പാലക്കാട‌് ഭാഗത്തേക്കും തൃശൂർ ഭാഗത്തേക്കും പോകുന്നത‌്. ബൈക്കുകളും കാറുകളും ഓട്ടോറിക്ഷകളും തുടങ്ങി സ്വകാര്യബസുകളും കെ‌എസ‌്ആർടിസി ബസുകളും ചരക്കുവാഹനങ്ങളും ഇതിലൂടെ പോകുന്നു. പത്തുചക്രമുള്ള ലോറികളും കുതിരാനിലൂടെ പോകുന്നു. തൃശൂർ‐പാലക്കാട‌് ദേശീയപാത  നിർമാണം വടക്കഞ്ചേരി മുതൽ തൃശൂർവരെ സ‌്തംഭിച്ചുകിടക്കുകയാണ‌്. നിർമാണം നടത്തേണ്ട കെഎംസി കമ്പനിയും ദേശീയപാത വിഭാഗവും പ്ര‌ശ‌്നം പരിഹരിച്ച‌് നിർമാണം നടത്തുന്നതിന‌് തയ്യാറായിട്ടില്ല.
പ്രധാന വാർത്തകൾ
Top