18 September Tuesday

പൂന്തോട്ടം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

പാലക്കാട്

ചെർപ്പുളശേരി കുളക്കാട് പൂന്തോട്ടം ആയുർവേദാശ്രമം ഏർപ്പെടുത്തിയിട്ടുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ആയുർവേദ രംഗത്തെ മികച്ച സംഭാവനയ‌്ക്കുള്ള ഭരദ്വാജ പുരസ്‌കാരത്തിന് കോഴിക്കോട് സുകൃതം ആയുർവേദ ചികിത്സാലയം ഡയറക്ടർ ഡോ. പി ആര്യാദേവി അർഹയായി. 30,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
പൂന്തോട്ടം കലാപുരസ്‌കാരം നാടക കൃത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന് (തുപ്പേട്ടൻ) ലഭിച്ചു. പൂന്തോട്ടം ശങ്കരനാരായണൻ നമ്പൂതിരി സംസ്‌കൃത പുരസ്‌കാരത്തിന് കണ്ണൂർ സർവകലാശാല റിട്ട. രജിസ്ട്രാർ ഡോ. കെ എച്ച‌് സുബ്രഹ്മണ്യൻ അർഹനായി. ഇരുപുരസ്‌കാരങ്ങളും 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ്.
വാർഷികാഘോഷത്തോടനുബന്ധിച്ച് 14ന് രാവിലെ പത്തിന് ചേരുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് പൂന്തോട്ടം ആയുർവേദാശ്രമം എംഡി ഡോ. പി എം എസ് രവീന്ദ്രനാഥും ഡോ. സത്യനാരായണനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംഗീതജ്ഞൻ എൽ ശങ്കർ ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം ഗോപി ആശാനെ ചടങ്ങിൽ ആദരിക്കും.
പ്രധാന വാർത്തകൾ
Top