19 January Saturday
അട്ടപ്പാടിയുടെ വികസനം

2.24 കോടിയുടെ പദ്ധതികൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

അട്ടപ്പാടിയിൽ വിവിധ പദ്ധതികൾ മന്ത്രി എ സി മൊയ്‌തീൻ ഉദ്‌ഘാടനം ചെയ്യുന്നു

 അഗളി 

അട്ടപ്പാടിയിലെ വിവിധ വികസന പദ്ധതികൾ  മന്ത്രി എ സി മൊയ‌്തീൻ ഉദ‌്ഘാടനം ചെയ‌്തു. നിർമാണം പൂർത്തിയാക്കിയ  അഗളി ഇ എം എസ‌് ടൗൺഹാൾ, ഗൂളിക്കടവ‌് പഴം പച്ചക്കറി മാർക്കറ്റ‌്, ബഡ‌്സ‌് സ‌്കൂൾ എന്നിവ ഉൾപ്പെടെ 2.24 കോടി രൂപയുടെ പദ്ധതികൾ നാടിന്‌ സമർപ്പിച്ചു.   കുടുംബശ്രീ മുഖേന ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ വിപണനോദ‌്ഘാടനവും മന്ത്രി നിർവഹിച്ചു.  
എം ബി രാജേഷ് എംപി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് ഈശ്വരി രേശൻ, പി ശിവശങ്കരൻ, സി പി ബാബു, ജില്ലാപഞ്ചായത്തംഗം സി രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ രത്തിന രാമമൂർത്തി, ജ്യോതി അനിൽകുമാർ, പരമേശ്വരൻ, ജയ്സൺ എന്നിവർ സംസാരിച്ചു. പ്രസിഡന്റ‌് ശ്രീലക്ഷ്മി ശ്രീകുമാർ സ്വാഗതവും സെക്രട്ടറി അജിത്കുമാർ നന്ദിയും പറഞ്ഞു.കിലയിൽ കുടുംബശ്രീ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കുന്ന പദ്ധതി ഉദ‌്ഘാടനച്ചടങ്ങിൽ എം ബി രാജേഷ് എംപി അധ്യക്ഷനായി. 
കുടുംബശ്രീ എക‌്സിക്യുട്ടീവ‌് ഡയറക്ടർ ഹരികഷോർ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക‌് പഞ്ചായകwത്ത് പ്രസിഡന്റ‌് ഈശ്വരി രേശൻ, കില ഡയറക്ടർ ജോയ് ഇളമൺ, പഞ്ചായത്ത പ്രസിഡന്റുമാരായ ശ്രീലക്ഷ്മി ശ്രീകുമാർ, രത്തിന രാമമൂർത്തി, ജ്യോതി അനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം സി രാധാകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ‌് സി പി ബാബു എന്നിവർ സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓഡിനേറ്റർ പി സെയ്തലവി സ്വാഗതവും സിന്ധു നന്ദിയും പറഞ്ഞു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top