19 January Saturday

യുവതലമുറ ഗാന്ധിയൻ ചിന്തയിലേക്ക് വരണം: കെ പി മോഹനൻ

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

‘മഹാത്മാഗാന്ധി: നീതിനിഷേധത്തിനെതിരെയുള്ള പ്രതിരോധങ്ങൾ’ സെമിനാർ കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. കെ പി മോഹനൻ ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട‌്
ഗാന്ധിയൻചിന്തകൾ അപ്രത്യക്ഷമാവുന്ന സാഹചര്യത്തിൽ പുതുതലമുറ ഗാന്ധിയൻചിന്തയിലേക്ക് വരേണ്ടത് അനിവാര്യമാണെന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. കെ പി മോഹനൻ പറഞ്ഞു. ‘രക്തസാക്ഷ്യം' പരിപാടിയിൽ മഹാത്മാഗാന്ധി: നീതിനിഷേധത്തിനെതിരെയുള്ള പ്രതിരോധങ്ങൾ’ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഹരിജൻ സേവക് സമാജ് പ്രവർത്തകൻ ആർ പി രവീന്ദ്രൻ, ടി രാമാനുജൻ, കെ ആർ ഇന്ദു, എ കെ ചന്ദ്രൻകുട്ടി, പി കെ വാസുദേവൻ എന്നിവർ സംസാരിച്ചു.‘ലിംഗനീതിനിഷേധത്തിനെതിരെ ഗാന്ധിജി' എന്ന വിഷയത്തിൽ നടന്ന സെമിനാർ മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ഉദ‌്ഘാടനം ചെയ‌്തു. എൻ വി കൃഷ്ണവാര്യരുടെ 'ഗാന്ധിജിയും ഗോഡ്സെയും' കവിത ജ്യോതിഭായ് പരിയാടത്ത് ആലപിച്ചു. 
മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രൻ, ടി ആർ അജയൻ, ശാസ‌്ത്രസാഹിത്യ പരിഷത്ത് മേഖലാ സെക്രട്ടറി കെ അജില, ശബരി ആശ്രമം സെക്രട്ടറി ടി ദേവൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top