20 October Saturday

കലാവസന്തം തീർത്ത് സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം സമാപിച്ചു

സി രാമൻകുട്ടിUpdated: Thursday Oct 11, 2018

ജില്ലാ സ്‌പെഷ്യൽ സ്‌കൂൾ കലോത്സവ സമാപന സമ്മേളനം മണ്ണാർക്കാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ പി ഷെരീഫ്‌ ഉദ്‌ഘാടനം ചെയ്യുന്നു

 

 
 മണ്ണാർക്കാട്
പരിമിതികളിലും കലാവസന്തം തീർത്ത്ജില്ലാസ്പെഷ്യൽ സ്കൂൾ കലോത്സവം വിയ്യക്കുറുശിഫെയ്ത്ത് ഇന്ത്യ സ്കൂളിൽ വർണാഭമായി സമാപിച്ചു. വിയ്യക്കുറുശി ഫെയ‌്ത്ത‌് ഇന്ത്യ സ്പെഷ്യൽസ്കൂൾ 27 പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തി.  24 പോയിന്റുമായി ഹോളി ഫാമിലി ജ്യോതി നിലയം മുട്ടിക്കുളങ്ങരയാണ‌് രണ്ടാം സ്ഥാനത്ത‌്.  21 പോയിന്റ് നേടിയ സെന്റ് ഡൊമിനിക് മണ്ണാർക്കാട് മൂന്നാം സ്ഥാനം നേടി  26, 27, 28 തീയതികളിൽ കൊല്ലത്തു നടക്കുന്ന സംസ്ഥാന സ്പെഷ്യൽ കലോത്സവത്തിന് മുന്നോടിയായാണ് ജില്ലാ കലോത്സവം വിയ്യക്കുറുശിയിൽ നടന്നത്.കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ്   വി കെ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.കലാഭവൻ ശരത് കലാമേളക്ക‌് നിലവിളക്ക് തെളിയിച്ചു.   ടി കെ അബൂബക്കർ (ബാവി) അധ്യക്ഷനായി.
കെ റഷീദ, കെ ഹുസൈൻ,  ബാസിത‌് മുസ്ലിം,എം ജയപ്രകാശ്, പി അച്യുതൻ   എന്നിവർ സംസാരിച്ചു.  പി രാജലക്ഷ്മി സ്വാഗതവും ആർ കെ രാധാകൃഷണൻ നന്ദിയും പറഞ്ഞു. സമാപനസമ്മേളനവും സമ്മാനദാനവും  ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ‌്   ഒ പി ഷെറീഫ് ഉദ്ഘാടനം ചെയ്തു.  കളത്തിൽ ഹുസൈൻ,  പി അച്യുതനുണ്ണി, സി കെ സുധീർകുമാർ, സി രാമൻകുട്ടി   എന്നിവർ സംസാരിച്ചു.  എം ജയപ്രകാശ് സ്വാഗതവും പി  രാജലക്ഷ്മി നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top