20 October Saturday

മോഡേണായി പാഡികോ

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018

എലപ്പുള്ളി പാഡികോയിൽ വ്യാഴാഴ്‌ച ഉദ‌്ഘാടനം ചെയ്യുന്ന ആധുനിക റൈസ‌്മിൽ

 

പാലക്കാട‌്
നെല്ല‌് സംഭരണത്തിന‌് സഹകരണ മേഖലയ‌്ക്ക‌് ഊർജം പകർന്ന‌് എലപ്പുള്ളി പാഡികോയുടെ ആധുനിക റൈസ‌്മിൽ വ്യാഴാഴ‌്ച പ്രവർത്തനം തുടങ്ങും. പകൽ 2.30ന‌്  വ്യവസായ മന്ത്രി ഇ പി ജയരാജൻ ഉദ‌്ഘാടനം ചെയ്യും.  1.72 കോടി രൂപ ചെലവിൽ കുക്കർ സംവിധാനത്തോടെയുള്ള  പാഡി പാർ ബോയിലിങ‌് ആൻഡ‌് ഡ്രൈയർ സംവിധാനത്തോടെയുള്ള റൈസ‌്മിൽ ജില്ലയിൽ  ആദ്യമാണ‌്. 
സഹകരണ മേഖലയിൽ ഇത്തരം സംരംഭം ആദ്യമാണ‌്. ദിവസവും 60 ടൺ നെല്ല‌് സംസ‌്കരിച്ച‌് അരിയാക്കാം. നെല്ല‌് പുഴുക്കി, ഉണക്കി, അരിയായി പുറത്തുവരും. നിലവിൽ പുഴങ്ങുന്ന സംവിധാനമുള്ള മില്ലുകളിൽ ചൂട‌് വികിരണത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും. ഏറ്റവും താഴെ ചൂട‌് കൂടുതലും മുകളിൽ ചൂട‌് കുറവും അനുഭവപ്പെടുന്നതിനാൽ അരിയുടെ ഗുണനിലവാരത്തിലും വ്യത്യാസമുണ്ടാകും. കുക്കർ ഉൾപ്പെടുത്തിയുള്ള സംവിധാനമായതിനാൽ അരിയുടെ ഗുണവും ഏകീകരിക്കാൻ കഴിയും. ദിവസവും രണ്ട‌് ഷിഫ‌്റ്റ‌് പ്രവർത്തിക്കാൻ കഴിയും. 30 ടൺ വീതമുള്ളതാണിത‌്. ആദ്യഷിഫ‌്റ്റിൽ പുഴുക്കി ഉണക്കലും, അടുത്തത‌് അരയ‌്ക്കുന്നതുമാണ‌്. പാഡികോയുടെ നിലവിലുള്ള മിൽ പൊളിച്ചുമാറ്റിയാണ‌് പുതിയത‌് സ്ഥാപിച്ചത‌്. 
ജില്ലയിലെ 38 പാടശേഖരസമിതികളിനിന്നാണ‌് പാഡികോ നെല്ല‌് സംഭരിക്കുന്നത‌്. പുതിയ യൂണിറ്റ‌് സജ്ജമാകുന്നതോടെ കൂടുതൽ പാടശേഖരസമിതികളിൽനിന്ന‌് സംഭരിക്കാനാവും.  നിലവിൽ സഹകരണ മേഖലയ‌്ക്ക‌് സംഭരണം നിശ‌്ചയിച്ചുവെങ്കിലും അടിസ്ഥാന സൗകര്യമില്ലെന്ന‌് കാണിച്ച‌് സപ്ലൈകോതന്നെയാണ‌് ഇപ്പോഴും ജില്ലയിൽ നെല്ല‌് സംഭരണം ഏറ്റെടുത്തിരിക്കുന്നത‌്.
പ്രധാന വാർത്തകൾ
Top