16 October Tuesday
പുസ‌്തകങ്ങൾ നശിച്ചു

ഷാഹിനയുടെ സങ്കടം തീരുന്നില്ല

ആദർശ‌് ജോസഫ‌്Updated: Saturday Aug 11, 2018

വെള്ളം കയറി നശിച്ച വീട്ടിൽനിന്ന്‌ തന്റെ പാഠപുസ‌്തക ബാഗുമായി പുറത്തുവരുന്ന ഷാഹിന

പാലക്കാട‌്
സുന്ദരം കോളനിയിലെ തകർന്ന വീടിനുള്ളിൽനിന്ന‌് പൂർണമായും കുതിർന്ന ബാഗുമായി വരികയാണ‌് ഷാഹിന. അഞ്ചാംക്ലാസിൽ  പഠിക്കുന്ന അവളുടെ കണ്ണുകൾ നനഞ്ഞു, പാഠപുസ‌്തക ബാഗ‌് കുതിർന്ന‌് ഒന്നുമില്ലാതായി. അതിനുള്ളിൽ കരുതിവച്ച പുസ‌്തകങ്ങളെല്ലാം നശിച്ചു. ഇനി എന്തുകൊണ്ട‌് സ‌്കൂളിൽ  പോകുമെന്ന ആശങ്കയിൽ അവൾ കരഞ്ഞു.  ചെളിയും കല്ലും നിറഞ്ഞ‌് കിടക്കുന്ന വീടിനുള്ളിൽ നിന്ന‌് കുതിർന്ന ബാഗും പുസ‌്തകങ്ങളും എടുത്തു വരുമ്പോൾ അവൾക്കൊരു പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, ബാഗ‌് തുറന്നപ്പോൾ അവളുടെ പ്രതീക്ഷകളെല്ലാം തെറ്റി. എല്ലാ പുസ‌്തകങ്ങളും ഒരുദിവസം മുഴുവൻ നീണ്ട വെള്ളക്കെട്ടിൽ നശിച്ചു.  സെന്റ‌് സെബാസ‌്റ്റ്യൻ സ‌്കൂളിലാണ‌് ഷാഹിനയും രണ്ട‌് സഹോദരിമാരും പഠിക്കുന്നത‌്. 
വ്യാഴാഴ‌്ച രാത്രി ഇരച്ച‌് കയറിയ വെള്ളത്തിൽ പുഴയുടെ തീരത്തുള്ള അവ‌ളുടെ വീട‌് പൂർണമായി മുങ്ങി. 'മോളേ‌ വീട്ടിൽ വെള്ളം കയറി എണിക്ക‌്' എന്നു പറഞ്ഞ‌് ഉപ്പ വിളിച്ചപ്പോഴാ എണീറ്റത‌്. വീടിനുള്ളിലേക്ക‌് വെള്ളം കയറി തുടങ്ങിയിരുന്നു. ഇത്തമാരുടെ കൂടെ വീടിന‌് പുറത്തേക്ക‌് ഓടി'. ഷാഹിനയുടെ കണ്ണുകളിൽ ഇപ്പോഴും നടുക്കം മാറിയിട്ടില്ല. വ്യാഴ‌്ഴാച രാത്രിയിലെ ദുരന്തത്തിന്റെ നടുക്കത്തിലാണ‌് ഇപ്പോഴും അവൾ. സംസാരിക്കുമ്പോൾ വാക്കുകൾ മുറിയുന്നു. ദുരിതാശ്വാസക്യാമ്പിൽനിന്ന‌് വെള്ളിയാഴ‌്ച വീട്ടിലെത്തിയ ഷാഹിന ആദ്യം പരതിയത‌് തന്റെ പുസ‌്തകങ്ങളാണ‌്.  ഇതുൾപ്പെടെ കളിപ്പാട്ടവും കഥാപുസ‌്തകവും ചെളിയും വെള്ളവും മൂടി കിടക്കുന്നു. കൗതുകത്തോടെ ശേഖരിച്ചു‌വച്ചിരുന്ന പ്രിയപ്പെട്ട പലതും കാണാനില്ല. വീട്ടിലെ ടിവിയും മേശയും കട്ടിലും അടക്കം ഉപകരണങ്ങൾ ‌എല്ലാം പുഴയെടുത്തു. ഷാഹിനയുടെ അവസ്ഥയിലാണ‌് പ്രളയ ബാധ്യത മേഖലയിലെ പല കുട്ടികളും. മാറ്റിയുടുക്കാൻ വസ‌്ത്രം പോലും പലർക്കും ഇല്ല. 
ഷാഹിനയുടെ ഉപ്പ മുഹമ്മദ‌് ഇബ്രാഹിം കൂലിപ്പണിക്കാരനാണ‌്. ഇബ്രാഹിമിന്റെ മാതാപിതാക്കളും സഹോദരങ്ങളുടെ ഭാര്യമാരും കുട്ടികളും അടക്കമുള്ള പതിനോഞ്ചാളം പേരാണ‌് വീട്ടിൽ താമസം. സഹോദരന്റെ മൂന്ന‌് വയസുള്ള കുട്ടിയെയും എടുത്താണ‌് വെള്ളം ഇരച്ച‌് കയറിയപ്പോൾ പെരുമഴയിൽ കുടുംബം രക്ഷപ്പെട്ടത‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top