17 December Monday

കർഷകസംഘം 6.5 ലക്ഷം ഒപ്പ‌് കലക്ടർക്ക‌് കൈമാറി

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

കർഷകസംഘം ശേഖരിച്ച ഒപ്പുകൾ നേതാക്കൾ കലക്‌ടർക്ക് കൈമാറുന്നു

പാലക്കാട‌്
കാർഷിക പ്രശ‌്നങ്ങൾ പരിഹരിക്കണമെന്നും ഉൽപ്പന്നങ്ങൾക്ക‌് ന്യായ വില ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട‌് കർഷകസംഘം നേതൃത്വത്തിൽ  പ്രധാനമന്ത്രിക്ക‌് നൽകുന്ന നിവേദനത്തിന്റെ ഭാഗമായി കർഷകസംഘം ശേഖരിച്ച ഒപ്പുകൾ കലക്ടർക്ക‌് കൈമാറി. 
 6.5 ലക്ഷം പേർ ഒപ്പിട്ട നിവേദനമാണ‌് കർഷസംഘം നേതാക്കൾ വെള്ളിയാഴ‌്ച പകൽ 12.30 ന‌് കലക്ടർ ഡി ബാലമുരളിക്ക‌് ചേംബറിലെത്തി കൈമാറിയത‌്. 
കർഷകസംഘം ജില്ലാ പ്രസിഡന്റ‌് കെ വി വിജയദാസ‌് എംഎൽഎ, സെക്രട്ടറി പി കെ സുധാകരൻ, സംസ്ഥാന കമ്മിറ്റിയംഗം ജോസ‌് മാത്യൂസ‌് എന്നിവർ ചേർന്നാണ‌് കൈമാറിയത‌്.
പ്രധാന വാർത്തകൾ
Top